സാ​ഹി​ത്യ​കാ​ര​ൻ വേ​ദ് പ്ര​കാ​ശ് ശ​ർ​മ അ​ന്ത​രി​ച്ചു
സാ​ഹി​ത്യ​കാ​ര​ൻ വേ​ദ് പ്ര​കാ​ശ് ശ​ർ​മ അ​ന്ത​രി​ച്ചു
Sunday, February 19, 2017 11:26 AM IST
മീ​​റ​​റ്റ്: പ്ര​​മു​​ഖ ഹി​​ന്ദി നോ​​വ​​ലി​​സ്റ്റും തി​​ര​​ക്ക​​ഥാ​​കൃ​​ത്തു​​മാ​​യ വേ​​ദ് പ്ര​​കാ​​ശ് ശ​​ർ​​മ (61) അ​​ന്ത​​രി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി മീ​​റ​​റ്റി​​ലെ ശാ​​സ്ത്രി ന​​ഗ​​റി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. ശ്വാ​​സ​​കോ​​ശാ​​ർ​​ബു​​ദ​​ത്തെ തു​​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ 11 മാ​​സ​​മാ​​യി ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു.

ശ​​ർ​​മ​​യു​​ടേ​​താ​​യി 176 നോ​​വ​​ലു​​ക​​ളാ​ണു പു​​റ​​ത്തു​​വ​​ന്നി​​ട്ടു​​ള്ള​​ത്. 1992 ൽ ​​വാ​​ർ​​ദി​​വാ​​ല ഗു​​ണ്ട​​യെ​​ന്ന ശ​​ർ​​മ​​യു​​ടെ നോ​​വ​​ൽ പ്ര​​കാ​​ശ​​നം ചെ​​യ്ത ദി​​വ​​സം സ​​ക​​ല റി​​ക്കാ​​ർ​​ഡു​​ക​​ളും തി​​ര​​ു ത്തി ചൂ​​ട​​പ്പം​​പോ​​ലെ​​യാ​​ണു വി​​റ്റു​​പോ​​യ​​ത്. ആ​​ദ്യ ദി​​നം ത​​ന്നെ 15 ല​​ക്ഷം കോ​​പ്പി​​ക​​ൾ വി​​റ്റ​​ഴി​​ഞ്ഞു. അ​​ക്ഷ​​യ് കു​​മാ​​ർ അ​​ഭി​​ന​​യി​​ച്ച ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഖി​​ലാ​​ഡി​​യു​​ടെ തി​​ര​​ക്ക​​ഥാ​​കൃ​​ത്തു​​കൂ​​ടി​​യാ​​ണ് ശ​​ർ​​മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.