രാഷ്ട്രപതിഭവനിലെ നവീകരിച്ച മ്യൂസിയം ഇന്നു തുറക്കും
രാഷ്ട്രപതിഭവനിലെ നവീകരിച്ച മ്യൂസിയം ഇന്നു തുറക്കും
Sunday, July 24, 2016 12:11 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്തിന്റെ സുപ്രധാന സംഭവങ്ങൾ മിഴിവുറ്റ സചിത്രമായി പുനരവതരിപ്പിക്കുന്ന മൾട്ടി സ്ക്രീൻ അവതരണങ്ങൾ സജ്‌ജമാക്കിയിരിക്കുന്ന രാഷ്ട്രപതിഭവനിലെ നവീകരിച്ച മ്യൂസിയം ഇന്നു തുറക്കും. രാജ്യത്തെ ആദ്യത്തെ ഭൂഗർഭ മ്യൂസിയമെന്ന പ്രത്യേകതയുള്ള അത്യാധുനിക മ്യൂസിയം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്യുക.

പൈതൃക മന്ദിരമായ രാഷ്ട്രപതി ഭവനിൽ രണ്ടു നിലകൾ ഭൂമിക്കടിയിൽ ഉണ്ടാക്കിയാണ് മ്യൂസിയം നിർമിച്ചിരിക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ വിവിധ ഏടുകൾ മുതൽ പ്രണാബ് മുഖർജി വരെയുള്ള രാഷ്ട്രപതിമാരുടെ സംഭാവനകൾ വരെ ഹോളോഗ്രാഫിക് ത്രീഡി പ്രൊജക്ഷനിലൂടെ അവതരിപ്പിക്കുന്നതാണ് ഇവിടത്തെ പ്രധാന പ്രത്യേകത. രാഷ്ട്രപതിമാർക്ക് വിദേശങ്ങളിൽ നിന്നു ലഭിച്ച അമൂല്യ സമ്മാനങ്ങളുടെ വലിയ ശേഖരവും പ്രത്യേകം സജ്‌ജമാക്കിയിട്ടുണ്ട്.


ഒക്ടോബർ രണ്ടു മുതൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നു രാഷ്ട്രപതിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഒമിത പോൾ മാധ്യമങ്ങളെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.