തെരച്ചിൽ വിഫലം; വ്യോമസേനാ വിമാനം കണ്ടെത്തിയില്ല
തെരച്ചിൽ വിഫലം; വ്യോമസേനാ വിമാനം കണ്ടെത്തിയില്ല
Saturday, July 23, 2016 1:57 PM IST
ചെന്നൈ: വെള്ളിയാഴ്ച രാവിലെ കാണാതായ എഎൻ 32 ട്രാൻസ്പോർട്ട് വിമാനത്തിനായുള്ള തെരച്ചിൽ ഫലംകണ്ടില്ല. 29 പേരുമായി കാണാതായ വ്യോമസേനാ വിമാനത്തിനായി ഇന്ത്യ എല്ലാ സാങ്കേതിക വിദ്യയും ഉപയോഗിച്ചു ബംഗാൾ ഉൾക്കടൽ അരിച്ചുപെറുക്കി. കാലാവസ്‌ഥ മോശമായതാണു പ്രധാന തടസം. വൈകുംതോറും വിമാനത്തിലുണ്ടായിരുന്നവരെപ്പറ്റിയുള്ള ആശങ്കയും വളരുകയാണ്.

രണ്ടു മലയാളികൾ വിമാനത്തിൽ ഉണ്ടായിരുന്നു. പോർട്ട് ബ്ലെയറിൽ നേവി ഉദ്യോഗസ്‌ഥനായ കോഴിക്കോട് കാക്കൂർ തച്ചൂർ അപ്പു നിവാസിൽ സജീവ് കുമാർ (38), കാർനിക്കോബാറിൽ മിലിട്ടറി എൻജിനിയറിംഗ് വിഭാഗത്തിൽ ജോലിചെയ്യുന്ന കോഴിക്കോട് കക്കോടി ചെറിയാമ്പത്ത് ഐ.വി. വിമൽ (30) എന്നിവരാണവർ.

രണ്ടു പൈലറ്റുമാരടക്കം വിമാനജോലിക്കാരായ ആറുപേർ ‘ഒരു വനിതാ ഓഫീസറടക്കം’ 11 വ്യോമസേനാംഗങ്ങൾ, കരസേനയിലെ രണ്ടുപേർ, കോസ്റ്റ് ഗാർഡിലെ ഒരാൾ, ഒമ്പതു നാവികസേനാംഗങ്ങൾ എന്നിവരാണു വിമാനത്തിലുണ്ടായിരുന്നത്.

പ്രതിരോധമന്ത്രി മനോഹർപരീക്കർ ഇന്നലെ ചെന്നൈയിൽ വന്നു രക്ഷാപ്രവർത്തനം വിലയിരുത്തിയശേഷം അന്വേഷണമേഖലയിൽ വ്യോമനിരീക്ഷണം നടത്തി.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ24്ശാമഹബമെഷലല്.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
വ്യോമസേന, നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവ സംയുക്‌തമായാണു തെരച്ചിൽ നടത്തുന്നത്. ഒരു മുങ്ങിക്കപ്പൽ അടക്കം 18 നാവികയാനങ്ങളും പി 81, സി 130, ഡോണിയർ എന്നിവയടക്കം എട്ടു വിമാനങ്ങളും തെരച്ചിലിൽ ഉണ്ട്. പുറമേ ഈ മേഖലയിലെ ചരക്കുകപ്പലുകളോടു നിരീക്ഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അരൂപ് രാഹയും പ്രതിരോധമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) റഡാർ ഇമേജിംഗ് ഉപഗ്രഹം (റിസാറ്റ്) ഉപയോഗിച്ച് അന്വേഷണത്തിൽ പങ്കുചേർന്നിട്ടുണ്ട്. മേഘങ്ങൾക്കിടയിലൂടെ നിരീക്ഷണം നടത്താൻ ഇതുവഴി സാധിക്കും. മഴക്കാലമായതിനാൽ ബംഗാൾ ഉൾക്കടലിലെ അന്തരീക്ഷം മേഘനിബിഡമാണ്. ഇതിലെ മൈക്രോവേവ് റീമോട്ട് സെൻസിംഗ് രാത്രിയിലും നിരീക്ഷണത്തിനു സഹായിക്കും.

ചെന്നൈയിൽനിന്ന് ആൻഡമാൻഡിലെ പോർട്ട്ബ്ലെയറിലേക്കു വെള്ളിയാഴ്ച രാവിലെ 8.30നു പുറപ്പെട്ട വിമാനം 16 മിനിറ്റിനു ശേഷം കൺട്രോൾ സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടില്ല. കരയിൽനിന്ന് 280 കിലോമീറ്റർ അകലെ എത്തിയപ്പോൾ വിമാനം വടക്കോട്ടു ചെരിഞ്ഞതായും 23,000 അടിയിൽനിന്ന് താഴോട്ടു പോന്നതായും വിവരമുണ്ട്. പിന്നിടു സമ്പർക്കമോ വിവരമോ ലഭിച്ചിട്ടില്ല. കഴിഞ്ഞവർഷം ജൂൺ എട്ടിന് കോസ്റ്റ് ഗാർഡിന്റെ ഒരു ഡോണിയർ വിമാനം തമിഴ്നാട്ടിലെ ചിദംബരം തീരത്തു കടലിൽ കാണാതായിട്ട് 35 ദിവസം തെരഞ്ഞ ശേഷമാണ് അവശിഷ്‌ടങ്ങളും മൂന്നു ജീവനക്കാരുടെ ശരീരഭാഗങ്ങളും കിട്ടിയത്. ഇന്ത്യൻ നാവിക ചരിത്രത്തിലെ ഏറ്റവും നീണ്ട തെരച്ചിലായിരുന്നു അത്. സ്വകാര്യ ഏജൻസികളെ വരെ അതിൽ പങ്കെടുപ്പിച്ചിരുന്നു.

<ആ>എഎൻ 32നു സംഭവിച്ചത്

വ്യോമസേനയുടെ എഎൻ 32 ട്രാൻസ്പോർട്ട് വിമാനത്തിന് എന്തു സംഭവിച്ചു, എന്തുകൊണ്ട് സംഭവിച്ചു എന്നതിനെപ്പറ്റി പല അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ഗവൺമെന്റോ വ്യോമസേനയോ ഇതേപ്പറ്റി ഒന്നും പറയുന്നില്ല. വിശദമായ അന്വേഷണത്തിനു ശേഷമേ ഔദ്യോഗികമായി എന്തെങ്കിലും പറയാനാവൂ. ചെന്നൈയിൽനിന്ന് ആൻഡമാനിലെ പോർട്ട് ബ്ലെയറിലേക്കു പോയ വിമാനമാണു കാണാതായത്.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ23മശൃരൃമളേ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

<ആ>ചുഴലിക്കാറ്റിനു സാധ്യതയില്ല

ബംഗാൾ ഉൾക്കടലിൽ പെട്ടെന്നൊരു ചുഴലിക്കാറ്റ് ഉണ്ടായി വിമാനം അതിൽപ്പെട്ടു എന്ന അഭ്യൂഹം എല്ലാവരും തള്ളിക്കളയുന്നു. വെള്ളിയാഴ്ച രാവിലെ ഉൾക്കടലിൽ കാലാവസ്‌ഥ തികച്ചും സാധാരണമായിരുന്നു. ന്യൂനമർദമോ ചുഴലിക്കാറ്റോ എങ്ങും ഉണ്ടായിരുന്നില്ല.

<ആ>വ്യോമകമ്പനം

ആകാശത്തു കാലവർഷക്കാലത്തും മറ്റും വലിയ വായു കമ്പനങ്ങൾ ഉണ്ടാകാം. സമുദ്രത്തിലെ ചുഴലിപോലെ കുമുലോനിംബസും (മേഘച്ചുഴി) ഉണ്ടാകാം. പക്ഷേ, വെള്ളിയാഴ്ച രാവിലെ ഇങ്ങനെയെന്തെങ്കിലും ഉണ്ടായതായി സൂചനയില്ല.

ചുഴലിക്കാറ്റും മറ്റും വരുന്നതു നിരീക്ഷിക്കാനുള്ള സംവിധാനം എഎൻ 32 വിമാനങ്ങളിൽ ഉണ്ട്. ഒരുവിധപ്പെട്ട കാറ്റോ ചുഴലിക്കാറ്റോ ഒന്നും ഇത്തരം വിമാനങ്ങൾക്കു പ്രശ്നമല്ല.

<ആ>മൂന്നു പ്രശ്നങ്ങൾ

കാണാതായ എഎൻ 32ന് ഈ മാസം മൂന്നു തവണ ഓരോ പ്രശ്നമുണ്ടായി. അതും 12 ദിവസത്തിനുള്ളിൽ.

രണ്ടാം തീയതി ത്രോട്ടിൽ (എൻജിനിലേക്കുള്ള ഇന്ധനത്തിന്റെയും വായുവിന്റെയും പ്രവാഹം ക്രമീകരിക്കുന്ന സംവിധാനം) പ്രവർത്തനം മന്ദഗതിയിലാണെന്നു കണ്ടെത്തി.

ഏഴാം തീയതി ഇടത്തേ ചിറകിൽ ഹൈഡ്രോളിക് ലീക്ക് കണ്ടു.പതിന്നാലിന് ഇടത്തേ കതകിനു മർദം കുറവായി. മൂന്നും താത്കാലികമായി പരിഹരിച്ചാണു വിമാനം പറത്തിയത്.

<ആ>മർദം കുറഞ്ഞാൽ

മൂന്നു പ്രശ്നങ്ങളും ചെറുതാണെങ്കിലും നിസാരങ്ങളല്ല.
മർദം പെട്ടെന്നു താഴുന്ന നില (കതക് ചേരാതെ വരുമ്പോഴും മറ്റും ഇതുണ്ടാകാം) വന്നാൽ വിമാനം നിയന്ത്രിക്കാനാവാതെ വരും. മർദം വളരെ സാവധാനം കുറഞ്ഞുവന്നാൽ പൈലറ്റിനും മറ്റും രക്‌തത്തിൽ ഓക്സിജൻ കുറഞ്ഞ് വിമാനനിയന്ത്രണം നഷ്‌ടപ്പെടാം. മർദം സാവധാനം കുറയുന്ന സാഹചര്യത്തിനു മാത്രം സമയം ലഭിച്ചിട്ടില്ല. അതിനാൽ വേറെ സാധ്യതകൾ തേടണം.

<ആ>റഡാറിൽ കണ്ടത്

രാവിലെ 8.30നു ചെന്നൈ താംബരത്തുനിന്നു പറന്നുയർന്ന വിമാനം എയർ കൺട്രോൾ സ്റ്റേഷനുമായി 8.46 വരെയേ ബന്ധം പുലർത്തിയുള്ളൂ. താമസിയാതെ റഡാറിൽനിന്നു വിമാനം അപ്രത്യക്ഷമായി. അപ്പോൾ ചെന്നൈയിൽനിന്ന് 151 നാവികമൈൽ (280 കി.മീ.) അകലെ എത്തിയിരുന്നു. 9.12–നാണു ഡെക്കൻഡറി സർവൈലൻഡ് റഡാറിൽനിന്നു വിമാനം മറഞ്ഞത്. റഡാറിലെ അവസാന ദൃശ്യം വിമാനം പെട്ടെന്ന് ഇടത്തോട്ടു വെട്ടിക്കുന്നതാണ്. 23,000 അടി ഉയരത്തിൽനിന്നു പെട്ടെന്നു താഴേക്കു നീങ്ങുകയും ചെയ്തു. കിഴക്കോട്ടു പോയിരുന്ന വിമാനം വടക്കോട്ടുതിരിഞ്ഞു താഴോട്ടു വീണു എന്ന് അനുമാനിച്ചാണു തെരച്ചിൽ നടത്തുന്നത്.

<ആ>രണ്ട് എൻജിൻ

രണ്ട് എൻജിനുള്ളതാണ് എഎൻ 32 വിമാനങ്ങൾ. വളരെ വലിയ അത്യാഹിതമല്ലെങ്കിൽ പൈലറ്റിനു സന്ദേശം നൽകാൻ സാവകാശം കിട്ടും. രണ്ട് എൻജിനും ഒന്നിച്ചു പ്രവർത്തനരഹിതമാകുന്നതും അസാധാരണമാണ്. ഇന്ധനം വീണ്ടും നിറയ്ക്കാതെ നാലു മണിക്കൂർ പറക്കാൻ പറ്റുന്നതാണു വിമാനം. സുലൂർ വ്യോമതാവളത്തിലെ 33–ാം സ്ക്വാഡ്രന്റെ ഭാഗമാണ് കാണാതായ എഎൻ 32.

<ആ>പകരം ഐഎൽ വരും

എഎൻ 32 വിമാനങ്ങൾ 2018 മുതൽ ഘട്ടം ഘട്ടമായി പിൻവലിക്കും. പകരം ഐഎൽ 214 വിമാനങ്ങൾ വരും. റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷനും ഇന്ത്യയുടെ ഹിന്ദുസ്‌ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) ചേർന്നാണ് ഇല്യൂഷിൻ (ഐഎൽ) സീരീസ് ട്രാൻസ്പോർട്ട് വിമാനങ്ങൾ നിർമിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.