ഫാക്ട് സ്വകാര്യവത്കരിക്കില്ലെന്നു കേന്ദ്രം
Friday, June 24, 2016 1:25 PM IST
ന്യൂഡൽഹി: കൊച്ചി എഫ്എസിടി (ഫാക്ട്) സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര രാസവള മന്ത്രി അനന്ത്കുമാർ. ഫാക്ടിന്റെ ഓഹരി വിൽക്കാനുള്ള നീതി ആയോഗിന്റെ ശുപാർശയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫാക്ടിന്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര സർക്കാർ 1000 കോടി രൂപ അനുവദിച്ചിരുന്നു. ഫാക്ട് പൊതുമേഖലാ സ്‌ഥാപനമാണ്. ഈ സ്‌ഥാപനം സ്വകാര്യവത്കരിക്കാൻ നിലവിൽ പദ്ധതിയില്ല. ഫാക്ടിന്റെ പുനരുജ്‌ജീവിപ്പിക്കും.


കഴിഞ്ഞവർഷം 3.5 ലക്ഷം മെട്രിക് ടൺ ഫാക്ടം ഫോസ് ആണ് ഫാക്ട് ഉത്പാദിപ്പിച്ചത്. ഇത്തവണ ഇത് പത്തു ലക്ഷം മെട്രിക് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. അതിനുള്ള പ്രവർത്തനങ്ങളാണ് ഫാക്ടിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.