ക്ഷേത്രക്കുളത്തില്‍ പൂജാരിയും മൂന്നു ഭക്തരും മുങ്ങിമരിച്ചു
Tuesday, February 9, 2016 12:13 AM IST
ചെന്നൈ: തിരുവണ്ണാമലൈയിലെ പ്രസിദ്ധമായ അരുണാചലേശ്വര്‍ ക്ഷേത്രത്തില്‍ മഹോദയ അമാവാസി ദിനത്തില്‍ പുണ്യസ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ടു പൂജാരിയുള്‍പ്പെടെ നാലു പേര്‍ മുങ്ങിമരിച്ചു. പുലര്‍ച്ചെ അയ്യന്‍ തീര്‍ഥവാരിക്കുളത്തില്‍ പൂജാരിക്കൊപ്പം ഭക്തര്‍ പുണ്യസ്നാനം നടത്തുന്നതിനിടെയാണ് അപകടം. ഒരേസമയം രണ്ടായിരത്തോളം പേര്‍ സ്നാനം ചെയ്യുന്നതിനായി കുളത്തില്‍ എത്തിയിരുന്നു.

തിരക്കിനെത്തുടര്‍ന്നു കുളത്തിലേക്കുള്ള കവാടം പൂട്ടിയത് വന്‍ ദുരന്തം ഒഴിവാക്കി. ഞായറാഴ്ച രാത്രി ആരംഭിച്ച പൂജയ്ക്കുശേഷം അരുണാചലേശ്വറിന്റെയും അഭിദയകുഞ്ചമ്പാളിന്റെയും വിഗ്രഹങ്ങള്‍ ആരതി നടത്തിയ ശേഷമാണു പുണ്യസ്നാനം നടന്നത്. ജില്ലാ കളക്ടര്‍ എ. ജ്ഞാനദേശികനും ഡിജിപി ചന്ദ്രനും അടക്കം ഉന്നതോദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. മഹോദയ അമാവാസി 30 വര്‍ഷം കൂടുമ്പോള്‍ നടക്കുന്നതിനാല്‍ വിശേഷാല്‍ പൂജയില്‍ പങ്കെടുക്കാന്‍ വന്‍ ഭക്തജനത്തിരക്കായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.