പത്രപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന്
Tuesday, February 9, 2016 12:26 AM IST
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ശാംലി ജില്ലയില്‍ പത്രപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജയ്റ്റ്ലി.
സമാജ്വാദി പാര്‍ട്ടി പ്രാദേശിക നേതാവും എംഎല്‍എ നാഹിദ് ഹാസനും പ്രവര്‍ത്തകരും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നു പറയപ്പെടുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ ജയം ആഘോഷിക്കാന്‍ നടത്തിയ വെടിവയ്പില്‍ എട്ടുവയസുള്ള കുട്ടി മരിച്ച വാര്‍ത്ത ശേഖരിക്കാനായി എത്തിയതായിരുന്നു പത്രപ്രവര്‍ത്തകര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.