സോണിയയ്ക്കു വിവാദ കത്ത്; പ്രതികരിക്കാതെ തരൂര്‍
സോണിയയ്ക്കു വിവാദ കത്ത്; പ്രതികരിക്കാതെ തരൂര്‍
Sunday, August 2, 2015 11:51 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് വിവാദ കത്ത് അയച്ചതായുള്ള വാര്‍ത്തകള്‍ ശരിവയ്ക്കാനോ, നിഷേധിക്കാനോ ഇല്ലെന്നു ശശി തരൂര്‍ എംപി.

മാധ്യമങ്ങ ളുടെ അന്വേഷണരീതികളെ ന്യായീകരിക്കുകയോ ശരിവയ്ക്കുകയോ ചെയ്യുമെന്നതിനാലാണ് പ്രതികരിക്കാത്തതെന്നും തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിനു വേണ്ടി വളരെ ആത്മാര്‍ഥതയോടെ കഴിവിന്റെ പരമാവധി താന്‍ പ്രവര്‍ത്തിക്കുന്നുണ്െടന്നും പക്ഷേ പലപ്പോഴും ഇതു കാണുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നും കാണിച്ച് താന്‍ കത്തയച്ചതായുള്ള വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു തരൂര്‍.


എംപിമാരുടെ യോഗത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ല. എന്നാ ല്‍ യോഗത്തില്‍ തന്നെ ശാസിച്ചതായി വന്ന മാധ്യമവാര്‍ത്തകള്‍ ആശ്ചര്യപ്പെടുത്തി യെ ന്നും തരൂര്‍ അയച്ചതായി പ്രചരിച്ച കത്തില്‍ പറയുന്നു.

പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന സമരരീതിക്കെതിരേ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തരൂര്‍ നടത്തിയ പ്രതികരണം പിറ്റേന്ന് പത്രവാര്‍ത്തയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.