അഗ്നിബാധ: ഫരീദാബാദില്‍ 200 ഓളം പടക്കക്കടകള്‍ ചാമ്പലായി
Wednesday, October 22, 2014 12:35 AM IST
ഫരീദാബാദ്: ദീപാവലി വിപണി മുന്നില്‍ക്കണ്ട് ഫരീദാബാദിലെ ദൂസര ഗ്രൌണ്ടില്‍ ആരംഭിച്ച താത്കാലിക പടക്കക്കടകളില്‍ വന്‍ അഗ്നിബാധ. ഇന്നലെ വൈകുന്നേരം ആറരയോടെയുണ്ടായ അഗ്നിബാധയില്‍ 200 ഓളം കടകള്‍ ചാമ്പലായി. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. തീപിടുത്തത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. വാഹന ങ്ങള്‍ക്കും കേടുപാടുപറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.