എം.​ബി. സ്‌​നേ​ഹ​ല​ത ഹൈ​ക്കോ​ട​തി ജ​ഡ്ജി
എം.​ബി. സ്‌​നേ​ഹ​ല​ത  ഹൈ​ക്കോ​ട​തി ജ​ഡ്ജി
Saturday, April 20, 2024 12:52 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്ക് എം.​​​ബി. സ്‌​​​നേ​​​ഹ​​​ല​​​ത​​​യെ അ​​​ഡീ​​ഷ​​ണ​​ൽ ജ​​​ഡ്ജി​​​യാ​​​യി നി​​​യ​​​മി​​​ച്ച് കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. ക​​​ഴി​​​ഞ്ഞ ഒ​​​ക്‌ടോ​​​ബ​​​റി​​​ലെ സു​​​പ്രീം​​കോ​​​ട​​​തി കൊ​​​ളീ​​​ജി​​​യ​​​ത്തി​​​ന്‍റെ ശി​​​പാ​​​ര്‍​ശ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് കൊ​​​ല്ലം ജി​​​ല്ലാ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ജ​​​ഡ്ജി​​​യാ​​​യ സ്‌​​​നേ​​​ഹ​​​ല​​​ത​​​യെ നി​​​യ​​​മി​​​ച്ച് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

എ​​​റ​​​ണാ​​​കു​​​ളം വൈ​​​പ്പി​​​ന്‍ മ​​​ര​​​യ്ക്കാ​​​പ്പ​​​റ​​​മ്പി​​​ല്‍ പ​​​രേ​​​ത​​​രാ​​​യ ഭാ​​​ര്‍​ഗ​​​വ​​​ന്‍റെ​​​യും ഭാ​​​മ​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ്. തൃ​​​ശൂ​​​രി​​​ല്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ കെ.​​​കെ. ഷാ​​​ജി​​​യാ​​​ണ് ഭ​​​ര്‍​ത്താ​​​വ്. മ​​​ക​​​ന്‍: അ​​​ല​​​ന്‍ കൃ​​​ഷ്ണ (വി​​​ദ്യാ​​​ര്‍​ഥി, കൊ​​​ല്ലം കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യം).

1988ല്‍ ​​​അ​​​ഭി​​​ഭാ​​​ഷ​​​ക​​​യാ​​​യി പ്രാ​​​ക്ടീ​​​സ് തു​​​ട​​​ങ്ങി. 1995ല്‍ ​​​മു​​​ന്‍​സി​​​ഫാ​​​യി ജു​​​ഡീ​​​ഷ​​​ല്‍ സ​​​ര്‍​വീ​​​സി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ചു. 2014 ല്‍ ​​​ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​ജി​​​ല​​​ന്‍​സ് ജ​​​ഡ്ജി, മാ​​​റാ​​​ട് പ്ര​​​ത്യേ​​​ക കോ​​​ട​​​തി ജ​​​ഡ്ജി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ ജ​​​ഡ്ജി തു​​​ട​​​ങ്ങി​​​യ നി​​​ല​​​ക​​​ളി​​​ല്‍ സേ​​​വ​​​ന​​മ​​നു​​​ഷ്ഠി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.