തിരുവനന്തപുരം: 41 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ജനറൽ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ സിസ്റ്റം അനലിസ്റ്റ്, മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2, കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് എൻജിനിയർ (ഇൻസ്ട്രമെന്റേഷൻ, ഇലക്ട്രിക്കൽ), പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രോണിക്സ്), സ്റ്റേറ്റ് ഫാമിംഗ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് രണ്ട്, കേരള വാട്ടർ അഥോറിറ്റിയിൽ എൽഡി ക്ലർക്ക് (തസ്തികമാറ്റം മുഖേന).
ജനറൽ റിക്രൂട്ട്മെന്റ് -ജില്ലാതലം
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)-എൽപിഎസ് (തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ്, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ സീവിംഗ് ടീച്ചർ (ഹൈസ്കൂൾ), കോട്ടയം, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്കൂൾ) - മലയാളം മീഡിയം, വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്കൂൾ), വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ), എറണാകുളം, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർ, പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി അറ്റൻഡർ, വിവിധ ജില്ലകളിൽ എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷൽ ജഡ്ജ് വകുപ്പിൽ ഡഫേദാർ, തിരുവനന്തപുരം ജില്ലയിൽ സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് വകുപ്പിൽ പ്രസ്മാൻ.
സ്പെഷൽ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ - സ്റ്റാറ്റിസ്റ്റിക്സ്, (പട്ടികവർഗം), ഹാർബർ എൻജിനിയറിംഗ് വകുപ്പിൽ ഓവർസിയർ ഗ്രേഡ് 3/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 3 (സിവിൽ)/ട്രേസർ/വർക് സൂപ്രണ്ട് (പട്ടികജാതി/പട്ടികവർഗം).
സ്പെഷൽ റിക്രൂട്ട്മെന്റ്-ജില്ലാതലം
വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (പട്ടികവർഗം).
എൻസിഎ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
പോലീസ് (മോട്ടോർ ട്രാൻസ്പോർട്ട് വിംഗ്) വകുപ്പിൽ മോട്ടോർ ട്രാൻസ്പോർട്ട് സബ് ഇൻസ്പെക്ടർ (എൽസി/എഐ), കേരള പോലീസ് വകുപ്പിൽ വുമണ്‍ പോലീസ് കോണ്‍സ്റ്റബിൾ (വുമണ്‍ പോലീസ് ബറ്റാലിയൻ) (മുസ്ലിം), ആലപ്പുഴ ജില്ലയിൽ എക്സൈസ് വകുപ്പിൽ വുമണ്‍ സിവിൽ എക്സൈസ് ഓഫീസർ (പട്ടികജാതി), കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ഇലക്ട്രീഷൻ (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി).
എൻസിഎ റിക്രൂട്ട്മെന്റ് -ജില്ലാതലം
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്കൂൾ) (മലയാളം മീഡിയം) (എസ്ഐയുസി നാടാർ), കൊല്ലം, തൃശൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്കൂൾ) (എസ്ഐയുസി നാടാർ, ഒബിസി, എൽസി/എഐ), കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ) (മുസ്ലിം), കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ) (എൽസി/എഐ), കണ്ണൂർ, കൊല്ലം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (ഹിന്ദുനാടാർ, എൽസി/എഐ, മുസ്ലിം), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)-എൽപിഎസ്. (പട്ടികജാതി, പട്ടികവർഗം, ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ, ഹിന്ദുനാടാർ, എസ്സിസിസി, ധീവര), തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)- എൽപിഎസ് (പട്ടികജാതി, പട്ടികവർഗം), പത്തനംതിട്ട ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (എസ്സിസിസി), വയനാട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2/പൗൾട്രി അസിസ്റ്റന്റ്/മിൽക്ക് റിക്കാർഡർ/സ്റ്റോർ കീപ്പർ/എന്യൂമറേറ്റർ) (ഹിന്ദുനാടാർ), തിരുവനന്തപുരം ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടൻമാർ മാത്രം) (പട്ടികജാതി), എറണാകുളം ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടൻമാർ മാത്രം) (പട്ടികവർഗം), കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) (പട്ടികവർഗം), ആലപ്പുഴ, വയനാട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് 2 (എൽസിഎഐ, മുസ്ലിം).