ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതി നേതൃത്വ കൈമാറ്റം ഇന്ന്
ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതി നേതൃത്വ കൈമാറ്റം ഇന്ന്
Sunday, April 14, 2024 1:02 AM IST
പാ​ലാ​രി​വ​ട്ടം: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വും 2024-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ൾ​ക്ക് നേ​തൃ​ത്വ കൈ​മാ​റ്റ​വും ഇ​ന്ന് പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ൽ ന​ട​ക്കും.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പ്ലാ​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന ഡ​യ​റ​ക്‌​ട​ർ ഫാ. ​ഷി​ജു ഐ​ക്ക​ര​കാ​നാ​യി​ൽ സ​ത്യ​പ്ര​തി​ജ്ഞാ​ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വി​ൽ നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡേ​വി​സ് വ​ല്ലൂ​രാ​ൻ, ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സു​ജി പു​ല്ലു​കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.