ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ജാ​മ്യ​മി​ല്ല ; ക​​സ്റ്റ​​ഡി​​ആ​​വ​​ശ്യം ത​​ള്ളി
Friday, November 27, 2020 3:02 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ല്‍​പ്പാ​​​ലം നി​​​ര്‍​മാ​​ണ അ​​​ഴി​​​മ​​​തി​​ക്കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യി കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ റി​​​മാ​​​ന്‍​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന മു​​​ന്‍ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​നു ജാ​​​മ്യ​​​മി​​​ല്ല.

ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വേ​​​ണ​​​മെ​​​ന്ന വി​​​ജി​​​ല​​​ന്‍​സി​​​ന്‍റെ ആ​​​വ​​​ശ്യം മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി ത​​​ള്ളി. എ​​​ന്നാ​​​ല്‍, എ​​​റ​​​ണാ​​​കു​​​ളം ലേ​​​ക്‌​​​ഷോ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​ല്‍​നി​​​ന്ന് ഒ​​​രു ദി​​​വ​​​സം മൊ​​​ഴി​​​യെ​​​ടു​​​ക്കാ​​​ന്‍ മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ന്‍​സ് ജ​​​ഡ്ജി ജോ​​​ബി​​​ന്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വി​​​ജി​​​ല​​​ന്‍​സി​​​ന് അ​​​നു​​​മ​​​തി ന​​​ല്‍​കി.


30ന് ​​​രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ല്‍ ഉ​​​ച്ച​​​യ്ക്ക് 12 വ​​​രെ​​​യും ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നു മു​​​ത​​​ല്‍ നാ​​​ലു​​​വ​​​രെ​​​യും ചോ​​​ദ്യംചെ​​​യ്യാം. ഓ​​​രോ മ​​​ണി​​​ക്കൂ​​​ര്‍ ക​​​ഴി​​​യു​​​മ്പോ​​​ഴും 15 മി​​​നി​​​റ്റ് വി​​​ശ്ര​​​മം ന​​​ല്‍​ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.