സദാചാരപോലീസ്: മര്‍ദനരംഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റില്‍
Thursday, June 7, 2012 10:57 PM IST
കായംകുളം: പെണ്‍കുട്ടിയെ കമന്റടിച്ചെന്നാരോപിച്ചു സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മര്‍ദനരംഗങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച കുറ്റത്തിന് ഒളിവില്‍ കഴിയുന്ന പ്രധാനപ്രതികളുടെ സുഹൃത്തുക്കളായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. കായംകുളം പെരിങ്ങാല മുടിയില്‍ തെക്കതില്‍ ജിതിന്‍ മാത്യു(25), പെരിങ്ങാല നടയ്ക്കാവില്‍ വിഷ്ണു വിജയന്‍(21) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റുചെയ്തത്. കേസിലെ പ്രധാന പ്രതികളായ ഫൈസല്‍, ആഷിക് എന്നിവര്‍ക്കെതിരേ പോലീസ് അന്വേഷണം ശക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.