രാ​​ജ‍്യ​​ത്ത് നി​​യ​​മാ​​നു​​സൃ​​ത​​മാ​​യ​​തി​​നാ​​ൽ വ​​​​ധ​​​​ശി​​​​ക്ഷാ വി​​ധി​​യെ അം​​​​ഗീ​​​​ക​​​​രി​​​​ക്കേ​​ണ്ടി​​വ​​രു​​മ്പോ​​ഴും ആ​​​​ഘോ​​​​ഷി​​​​ക്ക​​​​രു​​​​ത്. ലൈ​​​​ക്കു​​​​ക​​​​ളു​​​​ടെ​​​​യും ക​​​​മ​​​​ന്‍റു​​​​ക​​​​ളു​​​​ടെ​​​​യും കു​​​​തി​​​​ര​​​​പ്പു​​​​റ​​​​ത്ത് പാ​​​​യു​​​​ന്ന​​​​വ​​​​ർ ക​​​​ടി​​​​ഞ്ഞാ​​​​ൺ വ​​​​ലി​​​​ക്കു​​​​ക.

വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന ന്യാ​യാ​ധി​പ​ന്മാ​ർ വി​ധി വാ​യി​ച്ച് അ​ടു​ത്ത നി​മി​ഷം ത​ങ്ങ​ളു​ടെ പേ​ന കു​ത്തി​യൊ​ടി​ക്കു​ന്ന രീ​തി​യു​ണ്ട്. ഗ്രീ​ഷ്മ​യെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച ന്യാ​യാ​ധി​പ​ൻ ഉ​ൾ​പ്പെ​ടെ ഏ​താ​ണ്ട് എ​ല്ലാ​വ​രും അ​ങ്ങ​നെ ചെ​യ്തി​ട്ടു​ണ്ട്. നി​യ​മാ​നു​സൃ​ത​മാ​ണെ​ങ്കി​ലും, ഒ​രു വ്യ​ക്തി​ക്കു വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന ന്യാ​യാ​ധി​പ​ൻ വി​ധി​യെ​ഴു​തി​യ പേ​ന ന​ശി​പ്പി​ക്കു​ന്ന​തി​ലൂ​ടെ പ​രോ​ക്ഷ​മാ​യൊ​രു വേ​ദ​ന പ​ങ്കു​വ​യ്ക്കു​ക​യാ​വാം.

പ​ക്ഷേ, ആ ​ഒ​ടി​ച്ച പേ​ന​യെ​ടു​ത്ത് വ​ധ​ശി​ക്ഷ​യെ ആ​ഘോ​ഷ​മാ​ക്കി എ​ഴു​താ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ സ​മൂ​ഹ​ത്തി​ലും മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും നി​റ​യു​ന്നു. ഗ്രീ​ഷ്മ​യു​ടെ വ​ധ​ശി​ക്ഷ​യി​ലും നീ​തി​യോ​ടു​ള്ള കൂ​റെ​ന്ന മ​ട്ടി​ൽ ത​ങ്ങ​ളു​ടെ അ​പ​ക്വ​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഹിം​സ​യു​ടെ ഉ​പേ​ക്ഷി​ക്ക​പ്പെ​ടേ​ണ്ട പേ​ന​ക​ളാ​ണ് കൈ​യി​ലേ​ന്തി​യി​രി​ക്കു​ന്ന​ത്; അ​ത് വ​ലി​ച്ചെ​റി​യ​ണം.

മ​റ്റൊ​രാ​ളു​മാ​യി നി​ശ്ച​യി​ച്ച വി​വാ​ഹം ന​ട​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കാ​മു​ക​നെ വി​ഷ​ക്ക​ഷാ​യം കു​ടി​പ്പി​ച്ചു കൊ​ന്ന കേ​സി​ലെ പ്ര​തി ഗ്രീ​ഷ്മ​യ്ക്കാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. കാ​മു​ക​നാ​യ ജെ.​പി. ഷാ​രോ​ണ്‍ രാ​ജി​നെ 2022 ഒ​ക്‌​ടോ​ബ​ര്‍ 14ന് ​ത​ന്‍റെ വീ​ട്ടി​ലേ​ക്കു ക്ഷ​ണി​ച്ചു​വ​രു​ത്തി ക​ഷാ​യ​ത്തി​ല്‍ മാ​ര​ക ക​ള​നാ​ശി​നി ക​ല​ര്‍​ത്തി​ക്കൊ​ടു​ത്തെ​ന്നാ​ണ് കേ​സ്. ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ അ​തി​നു​വേ​ണ്ടി കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

‘അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വം’ എ​ന്നു വി​ല​യി​രു​ത്തി​യാ​ണ് പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​കി​യ​ത്. അ​ത് കോ​ട​തി​യു​ടെ വി​വേ​ച​നാ​ധി​കാ​രം. ഇ​നി മേ​ൽ​ക്കോ​ട​തി​ക​ളു​ണ്ട്. വ​ധ​ശി​ക്ഷ ന​ൽ​കി​യ​തി​നോ​ടു യോ​ജി​ക്കു​ക​യോ വി​യോ​ജി​ക്കു​ക​യോ ചെ​യ്യാം. പ​ക്ഷേ, നീ​തി ന​ട​പ്പാ​യെ​ന്ന തോ​ന്ന​ലി​ലാ​ണെ​ങ്കി​ലും അ​തി​നെ ആ​ഘോ​ഷ​മാ​ക്കു​ന്ന​വ​ർ ഇ​ര​യോ​ടു​ള്ള ത​ങ്ങ​ളു​ടെ ഐ​ക്യ​ദാ​ർ​ഢ്യം ഹിം​സ​കൊ​ണ്ട് പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, പ​ത്ര​ങ്ങ​ളി​ലും ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ലു​മൊ​ക്കെ ഇ​ത്ത​രം മ​നോ​ഭാ​വ​ങ്ങ​ളെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന ചി​ല വി​വ​ര​ണ​ങ്ങ​ളെ​ങ്കി​ലും ക​ട​ന്നു​കൂ​ടു​ന്നു​ണ്ട്. നി​യ​മാ​നു​സൃ​ത​മാ​ണെ​ങ്കി​ലും വ​ധ​ശി​ക്ഷ​യെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തും പ്ര​കീ​ർ​ത്തി​ക്കു​ന്ന​തും ഒ​ന്ന​ല്ല.

ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ പ​ല​തും അ​ക്ര​മോ​ത്സു​ക​മാ​ണ്. ‘ഇ​താ​ണു വി​ധി, ഇ​താ​ണു കോ​ട​തി’, ‘ആ​ഗ്ര​ഹി​ച്ച വി​ധി’, ‘പ​ണ​ക്കാ​ര​ന്‍റെ ആ​ലോ​ച​ന വ​രു​ന്പോ​ൾ പ​ഴ​യ കാ​മു​ക​നെ ച​തി​ക്കു​ന്ന​വ​ർ​ക്ക് ഇ​തൊ​രു പാ​ഠ​മാ​ക​ട്ടെ’, ‘കോ​ൽ​ക്ക​ത്ത​യി​ലെ പീ​ഡ​ന​ക്കൊ​ല​പാ​ത​ക​ത്തി​ൽ വ​ധ​ശി​ക്ഷ കൊ​ടു​ത്തി​ല്ല, അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല’​എ​ന്നി​ങ്ങ​നെ പോ​കു​ന്നു വ​ധ​ശി​ക്ഷ​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ. ചി​ല​രു​ടെ ആ​ശ​ങ്ക, മേ​ൽ​ക്കോ​ട​തി​ക​ളി​ലോ രാ​ഷ്‌​ട്ര​പ​തി​യു​ടെ ദ​യാ​ഹ​ർ​ജി​യി​ലോ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്ക​പ്പെ​ടു​മോ എ​ന്ന​താ​ണ്.

‘ഇ​വി​ടെ ഒ​ന്നും ന​ട​ക്കി​ല്ല, മേ​ൽ​ക്കോ​ട​തി​ക​ൾ വെ​റു​തേ വി​ടും.’, ‘വി​ധി​ച്ചാ​ൽ പോ​രാ, ന​ട​പ്പാ​ക്ക​ണം.’ ഇ​വി​ടെ എ​ഴു​താ​ൻ പ​റ്റാ​ത്ത​വി​ധം ക്രൂ​ര​ത​യും അ​ശ്ലീ​ല​വു​മാ​ണ് പ​ല പ്ര​തി​ക​ര​ണ​ങ്ങ​ളി​ലു​മു​ള്ള​ത്. എ​ഴു​ത്തി​ലും സി​നി​മ​യി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​മൊ​ക്കെ അ​ക്ര​മം നി​റ​യു​ന്ന​ത് ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​ത്. അ​തി​ൽ വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രും സ​മൂ​ഹ​ത്തി​ലെ ഉ​ന്ന​ത​രും എ​ഴു​ത്തു​കാ​രു​മൊ​ക്കെ നി​ർ​ല​ജ്ജം പ​ങ്കെ​ടു​ക്കു​ക​യാ​ണ്. അ​ക്ര​മ​ത്തി​നും കൊ​ല​പാ​ത​ക​ത്തി​നു​മൊ​ക്കെ സി​നി​മ പ്രേ​ര​ക​മാ​യെ​ന്നു പ​റ​ഞ്ഞി​ട്ടു​ള്ള​തു പ്ര​തി​ക​ൾ​ത​ന്നെ​യാ​ണ്.

ജ​ന​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള​തു കൊ​ടു​ക്കു​ന്നു​വെ​ന്നാ​ണ് നി​ല​പാ​ടെ​ങ്കി​ൽ അ​ത്ത​രം സി​നി​മ​ക​ളും മാ​ധ്യ​മ​ങ്ങ​ളും സാ​മൂ​ഹി​ക​വി​രു​ദ്ധം ത​ന്നെ​യാ​ണ്. മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും പി​ടി​യി​ൽ ശ്വാ​സം മു​ട്ടു​ന്ന കേ​ര​ള​ത്തി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ പെ​രു​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം അ​മ്മ​യെ കൊ​ന്ന മ​ക​ൻ പ​റ​ഞ്ഞ​ത്, ജ​ന്മം ന​ൽ​കി​യ​തി​നു​ള്ള ശി​ക്ഷ​യാ​ണ് താ​ൻ കൊ​ടു​ത്ത​ത് എ​ന്നാ​ണ്. ഇ​ത്ത​ര​മൊ​രു സ​മൂ​ഹ​ത്തി​ൽ ഹിം​സ​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

വ​ധ​ശി​ക്ഷ നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​ക്ക​ഴി​ഞ്ഞു. നി​യ​മ​നി​ർ​മാ​ണം പ​ല രാ​ജ്യ​ങ്ങ​ളും പ​രി​ഗ​ണി​ക്കു​ന്നു​മു​ണ്ട്. അ​തി​നി​ടെ​യാ​ണ് കു​ട്ടി​ക​ൾ​പോ​ലും വാ​യി​ക്കു​മെ​ന്ന തി​രി​ച്ച​റി​വി​ല്ലാ​ത്ത ചി​ല​രു​ടെ ‘ക​ഴു​മ​ര കീ​ർ​ത്ത​ന​ങ്ങ​ൾ’ കേ​ര​ള​ത്തെ അ​പ​രി​ഷ്കൃ​ത​മാ​ക്കു​ന്ന​ത്. ലൈ​ക്കി​നും ക​മ​ന്‍റി​നും വേ​ണ്ടി​യാ​ണെ​ങ്കി​ൽ​പോ​ലും, മ​ര​ണ​ത്തി​ൽ വേ​ദ​നി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​വും സ​ന്തോ​ഷി​ക്കു​ന്ന​ത് അ​സ്വാ​ഭാ​വി​ക​വു​മാ​ണ്. രാ​ജ‍്യ​ത്ത് നി​യ​മാ​നു​സൃ​ത​മാ​യ​തി​നാ​ൽ വ​ധ​ശി​ക്ഷാ വി​ധി​യെ അം​ഗീ​ക​രി​ക്കേ​ണ്ടി​വ​രു​മ്പോ​ഴും ആ​ഘോ​ഷി​ക്ക​രു​ത്. ചോ​ര​യൊ​ലി​ക്കു​ന്ന പേ​ന​ക​ൾ മാ​റ്റി​വ​യ്ക്കു​ന്ന​താ​ണു ന​ല്ല​ത്.