ക​ലൂ​രി​ലെ നൃ​ത്തസം​ഘാ​ട​ക​ർ​ക്കെ​തി​രേ മാ​ത്ര​മ​ല്ല, വീ​ഴ്ച വ​രു​ത്തി​യ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​ക​ണം.

എ​റ​ണാ​കു​ളം ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലെ ഗി​ന്ന​സ് നൃ​ത്ത​പ​രി​പാ​ടി​യു​ടെ സ്റ്റേ​ജി​ൽ​നി​ന്ന് ഉ​മ തോ​മ​സ് എം​എ​ൽ​എ വീ​ഴു​ന്ന ദൃ​ശ്യം ക​ണ്ട​തി​ന്‍റെ അ​ന്പ​ര​പ്പ് കേ​ര​ള​ത്തെ വി​ട്ടു​മാ​റി​യി​ട്ടി​ല്ല. വേ​ദി​നി​ർ​മാ​ണ​ത്തി​ന്‍റെ കാ​ഴ്ച​ക​ളാ​ക​ട്ടെ സു​ര​ക്ഷാ​വീ​ഴ്ച​യു​ടെ അ​വി​ശ്വ​സ​നീ​യ​വും ഭ​യ​പ്പെ​ടു​ത്തു​ന്ന​തു​മാ​യ കാ​ഴ്ച​യാ​യി.

ഉ​ത്ത​ര​വാ​ദി​ക​ളാ​യ ക​ന്പ​നി​യെ​ക്കു​റി​ച്ചു ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ, ഒ​രു ത​ട്ടി​ക്കൂ​ട്ട് പ്ര​സ്ഥാ​നം വി​ചാ​രി​ച്ചാ​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യാ​കെ നോ​ക്കു​കു​ത്തി​യാ​ക്കി സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളെ മ​റി​ക​ട​ക്കാ​നും വ​ൻ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു ന​ട​ത്താ​നും ഈ ​സം​സ്ഥാ​ന​ത്ത് ഒ​രു പ്ര​യാ​സ​വു​മി​ല്ലെ​ന്നും തെ​ളി​യി​ച്ചു. സം​ഘാ​ട​ക​രാ​യ ത​ട്ടി​ക്കൂ​ട്ട് സ്ഥാ​പ​ന​ത്തി​ന്‍റെ വീ​ഴ്ച ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ ഒ​രാ​യി​രം വീ​ഴ്ച​ക​ളെ പു​റ​ത്തെ​ത്തി​ച്ചി​രി​ക്കു​ന്നു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കാ​ണ് ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ന​ൽ​കേ​ണ്ട​ത്.

ഡി​സം​ബ​ർ 29ന് ​മൃ​ദം​ഗ​വി​ഷ​ൻ എ​ന്ന സ്ഥാ​പ​നം ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ല​ക്ഷ്യ​മി​ട്ട് ക​ലൂ​ർ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​യ ‘മൃ​ദം​ഗ​നാ​ദം 2024’ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് വി​ഐ​പി ഗാ​ല​റി​യി​ൽ​നി​ന്നു വീ​ണ് തൃ​ക്കാ​ക്ക​ര എം​എ​ൽ​എ ഉ​മ തോ​മ​സി​നു പ​രി​ക്കേ​റ്റ​ത്. 15 അ​ടി മു​ക​ളി​ൽ​നി​ന്നു വീ​ണ എം​എ​ൽ​എ ഇ​പ്പോ​ഴും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. യാ​തൊ​രു സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​മി​ല്ലാ​തെ ത​യാ​റാ​ക്കി​യ താ​ത്കാ​ലി​ക സ്റ്റേ​ജി​ലെ സീ​റ്റി​ൽ ഇ​രി​ക്കാ​ൻ നീ​ങ്ങു​ന്പോ​ഴാ​ണ് ഉ​മ​യ്ക്കു കാ​ലി​ട​റി​യ​ത്.

പി​ടി​ക്കാ​ൻ ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് ഇ​രു​ന്പു സ്റ്റാ​ൻ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ചി​രു​ന്ന നാ​ട മാ​ത്രം. പി​ന്നീ​ട് വേ​ദി​യി​ലെ ത​റ​യു​ടെ വി​രി​പ്പു മാ​റ്റി​യ​പ്പോ​ഴാ​ണ് അ​തു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് കു​റ​ച്ചു പ​ഴ​യ ക​സേ​ര​ക​ൾ​ക്കു മു​ക​ളി​ൽ പ​ല​ക​യി​ട്ടാ​യി​രു​ന്നു എ​ന്നു മ​ന​സി​ലാ​യ​ത്. തൂ​ണു​ക​ൾ ഉ​റ​പ്പി​ച്ചി​രു​ന്ന​ത് വെ​റും ഇ​ഷ്ടി​ക​ക​ളു​ടെ പു​റ​ത്താ​ണെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു വ​ന്നു. അ​താ​യ​ത്, ഒ​രു സ​ർ​ക്കാ​ർ സം​വി​ധാ​നം പോ​ലും ഉ​ത്ത​ര​വാ​ദി​ത്വം നി​ർ​വ​ഹി​ച്ചി​ട്ടി​ല്ല.

വ​യ​നാ​ട് മേ​പ്പാ​ടി​യി​ൽ ഒ​രു വാ​ട​ക​മു​റി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന, ആ​രോ​രു​മ​റി​യാ​തി​രു​ന്ന, ഒ​രു സ്ഥാ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യും ന​ർ​ത്ത​ക​രെ​യും പ്ര​ശ​സ്തി മോ​ഹി​ച്ച​വ​രെ​യു​മൊ​ക്കെ ഒ​രു ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ന്‍റെ മ​റ​യി​ലും പ്ര​ലോ​ഭ​ന​ത്തി​ലും വീ​ഴ്ത്തി​ക്ക​ള​ഞ്ഞ​ത്. അ​പ​ക​ടം ഉ​ണ്ടാ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യും അ​തി​ലേ​റെ പ്ര​ശ​സ്തി​യു​മാ​യി മൃ​ദം​ഗ​വി​ഷ​ൻ ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു.

പോ​ലീ​സ്, കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ, ജി​സി​ഡി​എ (ഗ്രേ​റ്റ​ർ കൊ​ച്ചി​ൻ ഡെ​വ​ല​പ്മെ​ന്‍റ് അ​ഥോ​റി​റ്റി) തു​ട​ങ്ങി​യ​വ​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത പു​റ​ത്തു​വ​രാ​നും അ​തു വ​ഴി​യൊ​രു​ക്കി. സ്റ്റേ​ജ് നി​ർ​മാ​ണ​ത്തി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ചി​രു​ന്നു​വോ എ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നാ​ണ് കൊ​ച്ചി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പു​ട്ട വി​മ​ലാ​ദി​ത്യ പ​റ​ഞ്ഞ​ത്. ഈ ​പ​രി​ശോ​ധ​ന ചെ​യ്യേ​ണ്ട സ​മ​യ​ത്തു ചെ​യ്യാ​തി​രു​ന്ന​ത് ആ​രാ​ണ്? സ്റ്റേ​ഡി​യ​ത്തി​ലെ താ​ത്കാ​ലി​ക നി​ർ​മാ​ണം പ​രി​ശോ​ധി​ക്കാ​ൻ ഒ​രു സം​വി​ധാ​ന​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

സ​ത്യ​ത്തി​ൽ, സം​ഘാ​ട​ക​രെ പ്ര​തി​യാ​ക്കി ഒ​തു​ക്കേ​ണ്ട കേ​സ​ല്ല ഇ​ത്. അ​വ​രെ പ്ര​തി​യാ​ക്കി​യാ​ൽ മാ​ത്രം ജി​സി​ഡി​എ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത ഇ​ല്ലാ​താ​കി​ല്ല. രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ കൃ​ത്യം നി​ർ​വ​ഹി​ക്കു​ന്ന​വ​ർ പ്ര​തി​ക​ളാ​കു​ക​യും ഗൂ​ഢാ​ലോ​ച​ന​ക്കാ​ർ അ​ടു​ത്ത പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ബാ​ക്കി​യാ​കു​ക​യും ചെ​യ്യു​ന്ന​തി​നു തു​ല്യ​മാ​ണി​ത്.

ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ല​ക്ഷ്യ​മി​ട്ട് 11,600 ന​ർ​ത്ത​ക​രെ അ​ണി​നി​ര​ത്തി പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ക​ലൂ​രി​ൽ വി​വാ​ദ സ്ഥാ​പ​നം ന​ട​ത്തി​യ​ത്. ന​ർ​ത്ത​ക​ർ പ​ല രീ​തി​യി​ൽ ചു​വ​ടു​വ​യ്ക്കു​ന്ന കാ​ഴ്ച​പോ​ലും ക​ലാ​പ​ര​മാ​യി അ​സ​ഹ​നീ​യ​മാ​യി​രു​ന്നു. ഇ​ത്ത​ര​മൊ​രു സ​ർ​ട്ടി​ഫി​ക്ക​റ്റു​കൊ​ണ്ട് പ​ങ്കെ​ടു​ത്ത​വ​ർ​ക്കോ ഭ​ര​ത​നാ​ട്യ​മെ​ന്ന ക​ല​യ്ക്കോ ഒ​രു നേ​ട്ട​വു​മി​ല്ല. പ​ണം കൊ​യ്ത സം​ഘാ​ട​ക​ർ​ക്കു മാ​ത്ര​മാ​ണു ലാ​ഭം.

390 രൂ​പ​യു​ടെ സാ​രി​ക്ക് 1600 രൂ​പ വാ​ങ്ങി​യ​തു മു​ത​ൽ കൊ​ള്ള​യാ​ണു ന​ട​ന്ന​ത്. കൈ ​ന​ന​യാ​തെ മീ​ൻ പി​ടി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നും മൃ​ദം​ഗ​വി​ഷ​ൻ കാ​ണി​ച്ചു. ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ക​മ്പ​നി​ക്ക് അ​വ​ർ ന​ട​ത്തി​പ്പി​നു ക​രാ​ർ കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, മൃ​ദം​ഗ​വി​ഷ​നെ​തി​രേ ന​ട​ക്കു​ന്ന​ത് വ്യാ​ജ​പ്ര​ച​ര​ണ​മാ​ണെ​ന്നാ​ണ് ഡ​യ​റ​ക്ട​ർ നി​ഗോ​ഷ് കു​മാ​ര്‍ പ​റ​യു​ന്ന​ത്. 3.5 കോ​ടി രൂ​പ പി​രി​ച്ച​തി​ൽ 3.10 കോ​ടി രൂ​പ ചെ​ല​വാ​യെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. എ​ന്നാ​ൽ, ആ​റു കോ​ടി​യി​ൽ പ​രം രൂ​പ പി​രി​ച്ചെ​ടു​ത്തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ത്ത​രം ത​ട്ടി​ക്കൂ​ട്ട് കെ​ണി​ക​ളി​ൽ ത​ല വ​യ്ക്കു​ന്ന​തി​നു മു​ന്പ് ജ​നം ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്ക​ണം.

സം​ഘാ​ട​ക​ർ​ക്കെ​തി​രേ മാ​ത്ര​മ​ല്ല, വീ​ഴ്ച വ​രു​ത്തി​യ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ ചു​മ​ത​ല​ക്കാ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​ക​ണം. പാ​ല​യൂ​ർ പ​ള്ളി​യി​ൽ മൈ​ക്കി​ന് അ​നു​മ​തി വാ​ങ്ങി​യി​ല്ലെ​ന്ന കാ​ര​ണ​ത്തി​ന് ക​രോ​ൾ ഗാ​നം മു​ട​ക്കി സം​ഘ​പ​രി​വാ​ർ ശൈ​ലി​യി​ൽ ക്രി​സ്മ​സ് പ​രി​പാ​ടി​ക​ൾ അ​ല​ങ്കോ​ല​മാ​ക്കി​യ എ​സ്ഐ വി​ജി​ത്തി​നെ വീ​ടി​ന​ടു​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി​യ​തു​പോ​ലെ​യു​ള്ള സു​ഖ​ശി​ക്ഷ​യാ​ണ് ക​ലൂ​രി​ലും ന​ട​ക്കാ​നി​രി​ക്കു​ന്ന​തെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കും. രാ​ഷ്‌​ട്രീ​യം ത​ന്നെ അ​പ​ക​ട​മാ​ണെ​ന്നു ജ​ന​ങ്ങ​ൾ ചി​ന്തി​ക്കാ​നി​ട​യാ​ക​രു​ത്.