മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ ആരോഗ്യ സംരക്ഷണ പരിശിലന ക്ലാസ്
Monday, October 23, 2017 10:21 AM IST
ഷിക്കാഗോ: ക്നാനായ യുവജനങ്ങളുടെ ആഭിമുഖ്യത്തിൽ മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ ഒക്ടോബർ 15 ന് ആരോഗ്യ സംരക്ഷണ പരിശിലന ക്ലാസ് സംഘടിപ്പിച്ചു. ഇടവകയിലെ മുതിർന്ന പൗര·ാർക്കായി നടത്തിയ പരിശീലന ക്ലാസിന് ഇടവകയിലെ പ്രഗത്ഭരായ യുവതി യുവാക്കൾ നേതൃത്വം നൽകി.

വാർധക്യത്തിലേക്കു കടക്കുന്പോൾ സാധാരണ കണ്ടുവരാറുള്ള ആരോഗ്യ പ്രശ്നങ്ങളെങ്ങനെ പരിഹരിക്കപ്പെടാമെന്നും ഉചിതമായ വ്യായാമ മാർഗങ്ങളെക്കുറിച്ചുള്ള പ്രത്യേക ബോധവത്കരണവും ക്ലാസിനെ ശ്രദ്ധേയമാക്കി.

ജെൻസണ്‍ ഐക്കരപറന്പിൽ, മാളു ഇടിയാലി എന്നിവർ ആരോഗ്യ സംരക്ഷണത്തെകുറിച്ച് ക്ലാസെടുത്തു. മെഡിക്കൽ മേഘലയിൽനിന്നും തോമസ് പതിയിൽ, മൈക്കിൾ മാരാമംഗലം, മെൽവിൻ ജോസഫ്, റ്റിമാ കണ്ടാരപ്പളിൽ, റ്റെസാ കണ്ടാരപ്പളളിൽ, റ്റീനാ കൈതക്കതൊട്ടിയിൽ, ജെൽവിൽ ജോസഫ്, അനീഷ വാച്ചാച്ചിറ, മാത്യു പതിയിൽ, ജെറി താനീകുഴിപ്പിൽ, റ്റോബിൻ റ്റിറ്റോ ,റ്റോണി കിഴക്കേക്കുറ്റ് എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

സ്റ്റെഫനി വഞ്ചിപുരക്കൽ, മെറിലിൻ പതിയിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശീലന ക്ലാസിൽ നിരവധി പേർ വോളിണ്ടിയേസ്ആയി പങ്കെടുത്തു.

വളർന്നു വരുന്ന യുവതി യുവാക്കളുടെ നേതൃത്വത്തിൽ നടന്ന ഇത്തരം സംരഭങ്ങൾക്ക് എല്ലാവിധ സഹായ സകരണവും പ്രോത്സാഹനവും എപ്പോഴും ഉണ്ടാകുമെന്ന് വികാരി മോണ്‍. തോമസ് മുളവനാൽ, സഹ വികാരി ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: സ്റ്റീഫൻ ചൊള്ളംബേൽ