അ​ര​ങ്ങി​ൽ വി​സ്മ​യം തീ​ർ​ത്ത 'സ്വാ​മി അ​യ്യ​പ്പ​ൻ​' ന്യൂ​യോ​ർ​ക്കി​ൽ
Wednesday, October 18, 2017 9:39 AM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ ക​ലാ​സ്വാ​ദ​ക​രു​ടെ മു​ൻ​പി​ൽ കാ​ഴ്ച​യു​ടെ വി​സ്മ​യം തീ​ർ​ക്കാ​ൻ 'സ്വാ​മി അ​യ്യ​പ്പ​ൻ' ​നൃ​ത്ത സം​ഗീ​ത നാ​ട​കം അ​ര​ങ്ങേ​റു​ന്നു. ബ്രോ​ഡ്വേ ഷോ​ക​ളെ വെ​ല്ലു​ന്ന ദീ​പ സ​ജ്ജീ​ക​ര​ണ​വും, രം​ഗ സം​വി​ധാ​ന​ങ്ങ​ളും 'സ്വാ​മി അ​യ്യ​പ്പ​നെ​' നാ​ളി​തു​വ​രെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ക​ണ്ട നാ​ട​ക​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ഥ​മാ​ക്കും.

മ​ഹി​മ​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം ഒ​ക്ടോ​ബ​ർ 21 ശ​നി​യാ​ഴ്ച​യാ​ണ് ന്യൂ​യോ​ർ​ക്കി​ൽ ലോം​ഗ് ഐ​ല​ന്‍റി​ലെ പോ​ർ​ട്ട് വാ​ഷിം​ഗ്ട​ണി​ലു​ള്ള ജെ​ന്നി റിം​സ്കി തി​യേ​റ്റ​റി​ൽ സ്വാ​മി അ​യ്യ​പ്പ​ൻ അ​ര​ങ്ങേ​റു​ന്ന​ത്. ച​ട​ങ്ങി​ൽ പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​രം മ​ന്യ മു​ഖ്യാ​ഥി​തി ആ​യി​രി​ക്കും.

നി​ര​വ​ധി സാ​മൂ​ഹി​ക ച​രി​ത്ര നാ​ട​ക​ങ്ങ​ളും, ടെ​ലി​ഫി​ലി​മു​ക​ളും സം​വി​ധാ​നം ചെ​യ്ത അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​യ പ്ര​ശ​സ്ത ഗാ​യ​ക​ൻ ശ​ബ​രി​നാ​ഥ് നാ​യ​രാ​ണ് സ്വാ​മി അ​യ്യ​പ്പ​ൻ നാ​ട​കം സം​വി​ധാ​നം ചെ​യ്തു അ​ര​ങ്ങി​ൽ എ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജു​ലൈ മാ​സം ഡി​ട്രോ​യി​റ്റി​ൽ ക​ഐ​ച്ച്എ​ൻ എ ​ക​ണ്‍​വ​ൻ​ഷ​ഹി​ൽ അ​വ​ത​രി​പ്പി​ച്ച് പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളു​ടെ മു​ക്ത​ക​ണ്ഠ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ നാ​ട​ക​മാ​ണ് '​സ്വാ​മി അ​യ്യ​പ്പ​ൻ.​' നാ​ല്പ​ത്ത​ഞ്ചി​ൽ പ​രം ക​ലാ​കാ​രന്മാരെ അ​ണി​നി​ര​ത്തി അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് സം​വി​ധാ​യ​ക​ൻ ശ​ബ​രി​നാ​ഥ് സ്വാ​മി അ​യ്യ​പ്പ​നെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​ത്.

ന​യ​നാ​ന​ന്ദ​ക​ര​മാ​യ നൃ​ത്ത​ങ്ങ​ളും സം​ഗീ​ത​വും നാ​ട​ക​ത്തി​ന്‍റെ മാ​റ്റു വ​ർ​ദ്ധി​പ്പി​ക്കു​ന്നു. നി​ര​വ​ധി വേ​ദി​ക​ളി​ൽ ക​മ​നീ​യ നൃ​ത്ത​രൂ​പ​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള സ്മി​ത ഹ​രി​ദാ​സ് ആ​ണ് നൃ​ത്ത സം​വി​ധാ​യി​ക. പാ​ർ​ഥ​സാ​ര​ഥി പി​ള്ള , കൃ​ഷ്ണ​രാ​ജ് മോ​ഹ​ൻ, ബാ​ഹു​ലേ​യ​ൻ രാ​ഘ​വ​ൻ, ര​വി നാ​യ​ർ, കി​ര​ണ്‍ പി​ള്ള, ഹ​രി​ലാ​ൽ നാ​യ​ർ, സ്മി​ത ഹ​രി​ദാ​സ്, പ്രി​ൻ​സി സ​ന്ദീ​പ്, ചി​ത്ര നാ​യ​ർ, ബി​ന്ദു സു​ന്ദ​രം, ദി​വ്യാ ര​തീ​ഷ്, സു​രേ​ഷ് ഷ​ണ്മു​ഖം, വി​നോ​ദ് പ്രീ​ത്, രാ​ധ മു​കു​ന്ദ​ൻ, ജ​യ​പ്ര​കാ​ശ് നാ​യ​ർ, സൂ​ര​ജ് പ​റ​ന്പ​ത്, ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ത​ന്പി, ഡോ. ​ജ​യ​കു​മാ​ർ മേ​നോ​ൻ, രാം​ദാ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, ആ​ന​ന്ദ​ൻ ഭാ​സ്ക​ര​ൻ, അ​ർ​പ്പി​ത വി​നോ​ദ്, നി​തി​ൻ കെ​യാ​ർ​കെ, നേ​ഹ​ൽ നാ​യ​ർ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന നാ​ട​ക​ത്തി​ൽ നി​ര​വ​ധി പ്ര​മു​ഖ ന​ർ​ത്ത​കി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു.

സ്വാ​മി അ​യ്യ​പ്പ​ൻ നാ​ട​ക​ത്തി​നു പു​റ​മെ പ്ര​ശ​സ്ത ഗാ​യി​ക അ​നി​ത കൃ​ഷ്ണ​യു​ടെ മ്യൂ​സി​ക് മെ​ല​ഡി​യും, നൂ​പു​ര ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ നൃ​ത്ത​രൂ​പ​ങ്ങ​ളും പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കും. പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്നു.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും പാ​സ്സു​ക​ൾ​ക്കും ബ​ന്ധ​പ്പെ​ടു​ക: ര​വി നാ​യ​ർ 516 589 3822, വി​നോ​ദ് കെ​യാ​ർ​കെ 516 633 5208, സു​രേ​ഷ് ഷ​ണ്മു​ഖം 917 971 0871.

റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ