ബിനു തോമസിനും ഷിജോ പൗലോസിനും ഇന്ത്യാ പ്രസ്ക്ലബ്ബിന്‍റെ ടെക്നീക്കൽ എക്സലൻസ് അവാർഡ്
Thursday, August 17, 2017 3:50 AM IST
ഷിക്കാഗോ : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമതു നാഷണൽ കോണ്‍ഫറൻസിന് ഓഗസ്റ്റ് 24-നു തിരിതെളിയും. ഓഗസ്റ്റ് 24 മുതൽ 26 വരെ ഷിക്കാഗോ ഇറ്റാസ്കയിലെ ഹോളിഡേ ഇന്നിൽ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ മാധ്യമ പ്രവർത്തകരും, രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന ഈ ക ണ്‍വെൻഷനലിൽ വച്ച് അമേരിക്കയിൽ നിന്നുള്ള പ്രധാനചാനലുകൾക്കു വേണ്ടി പ്രൊഡക്ഷൻ നിർവഹിക്കുന്ന വീഡിയോ ഗ്രാഫിയിലും എഡിറ്റിങ്ങിലും വിദഗ്ധരായ കൈരളി ടിവിയിലെ ബിനു തോമസിനും ഏഷ്യാനെറ്റ് യുഎസ്എയുടെ ഷിജോ പൗലോസിനും ടെക്നിക്കൽ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു.

ബിനു തോമസ് 2008 മുതൽ കൈരളിടിവി യുഎസ്എയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ട്രൈസ്റ്റേറ്റ് ബ്യൂറോ ചീഫും ആയി ചുമതല വഹിക്കുന്നു. അമേരിക്കയിലെ നിർണായക ന്യൂസ് വാല്യൂ വിവരങ്ങൾ കൈരളി യൂഎസ്എ വീക്കിലി ന്യൂസിലൂടെ ലോകമെന്പാടുമുള്ള പ്രേക്ഷകർക്കായി മികവാർന്ന വീഡിയോകളിലൂടെ കാഴ്ച ഒരുക്കുന്നു. അമേരിക്കൻ ഫോക്കസ് എന്ന പരിപാടിയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവാണ്. ഒരു മികച്ച ക്യാമറ ടെക്നീഷ്യനും വീഡിയോ എഡിറ്ററുമായ ബിനു തോമസ് ഫോട്ടോഗ്രാഫിയിലും തന്‍റെ സാന്നിദ്ധ്യവും കഴിവും തെളിയിച്ച വ്യക്തിയാണ്. ന്യൂയോർക്ക് ആസ്ഥാനമായ ഫൈവ് സ്റ്റാർ ഇലക്ട്രിക് എന്ന എൻജിനീയറിംഗ് & കണ്‍സ്ട്രക്ഷൻ സ്ഥാപനത്തിൽ കന്പ്യൂട്ടറൈസ്ഡ് ഡിസൈനറായി ജോലി ചെയ്യുന്നു. ന്യൂസുകൾക്കുള്ള വീഡിയോ മുതൽ മികച്ച അഭിമുഖങ്ങൾക്കുള്ള പ്രൊഡക്ഷൻ വരെ ബിനുവിന്‍റെ കൈകളിൽ ഭദ്രമാണ്.
കേരളത്തിലെ ഏറ്റവും മികച്ച എക്സ്ക്ലൂസ്സീവ് ആയ ഗേറ്റ് ട്രെഡ്വെല്ലിന്‍റെ ഇന്‍റർവ്യൂ വീഡിയോയ്ക്ക് ക്യാമറ ചലിപ്പിച്ചു പ്രൊഡക്ഷൻ നിർവഹിച്ചത് ബിനു തോമസാണ്. കൈരളി യു എസ് എ യുടെ അഭിമാനമായ ബിനു തോമസിന് ഈ അവർഡ് അർഹതക്കുള്ള അംഗീകാരമാണ്.
ഭാര്യ രാജി, മക്കളായ ജൂലിയ, ജയ്ഡൻ എന്നിവർക്കൊപ്പം ന്യൂയോർക്കിലെ ലോംഗ്ഐലൻഡിൽ താമസിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ അമേരിക്കയിലെ സീനിയർ ക്യാമറാമാനും പ്രൊഡക്ഷൻ കോർഡിനേറ്ററുമായ ഷിജോ, ഡോക്ടർ കൃഷ്ണ കിഷോറുമായി പ്രവർത്തിച്ചു തന്ത്രപ്രധാനമായ പല വാർത്തകളും പ്രേക്ഷകരിലേക്ക് എത്തിച്ചു വിജയിച്ച വ്യക്തിയാണ്. അമേരിക്കൻ തിരഞ്ഞെടുപ്പിന്‍റെ സമഗ്ര കവറേജ് , തത്സസമയ റിപ്പോർട്ടുകൾ, ട്രംപിന്‍റെ സ്ഥാനാരോഹണത്തിന്‍റെ വാഷിങ്ങ്ടണിൽ നിന്നുള്ള തത്സമയ സംപ്രേഷണം, പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം തുടങ്ങിയ വാർത്തകൾക്കു കാമറ ചലിപ്പിച്ചത് ഷിജോ പൗലോസ് ആണ്. ഏഷ്യാനെറ്റ് ന്യൂസ് അമേരിക്കയിൽ നിന്ന് ആരംഭിച്ച അമേരിക്ക ഈ ആഴ്ച എന്ന പ്രതിവാര പരിപാടിയുടെ പ്രൊഡക്ഷൻ ചുമതലയും വഹിക്കുന്നു. ഒപ്പം യുഎസ് വീക്കിലി റൌണ്ട് അപ്പിന്‍റെ നിർമാണ നിർവഹണവും ഷിജോ പൗലോസിന്‍റെ ചുമതലയാണ്. മികച്ച ഒരു ക്യാമറാമാനും, പ്രൊഡക്ഷൻ വിദഗ്ധനാണ് ഷിജോ പൗലോസ് പത്തു വർഷമായി ഈ ഫീൽഡിൽ ഉള്ള ഷിജോ ഏറെ പ്രതിഭയുള്ള വ്യക്തിയാണ്. ഭാര്യ ബിൻസി, മക്കളായ മരിയ, മരിസ്സ എന്നിവർക്കൊപ്പം ന്യൂ ജേഴ്സിയിൽ താമസിക്കുന്നു.