ഡാ​ള​സി​ൽ ഡ​ബ്ല്യു​എം​സി സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Tuesday, August 15, 2017 5:58 AM IST
ഡാ​ള​സ്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡി​എ​ഫ്ഡ​ബ്ല്യു പ്രൊ​വി​ൻ​സ് ഇ​ന്ത്യ​യു​ടെ എ​ഴു​പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. ഡ​ബ്ല്യു​എം​സി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​നി​ക്കു ല​ഭി​ച്ച സ്വാ​ത​ന്ത്ര്യം ആ​സ്വ​ദി​ക്കു​ന്ന​വ​രാ​ണ് ഇ​ന്ത്യ​ക്കാ​ർ എ​ന്നും പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ൾ ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ൽ ആ​യി​രു​ന്നാ​ലും സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​വ​രാ​ണെ​ന്ന് പി.​സി. മാ​ത്യു പ​റ​ഞ്ഞു. ഇ​പ്പോ​ൾ നാം ​അ​നു​ഭ​വി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ പ​ണ​യം​വ​ച്ച സ​മ​ര നേ​താ​ക്ക​ളാ​യ മ​ഹാ​ത്മാ ഗാ​ന്ധി, നെ​ഹ്റു, വ​ല്ല​ഭാ​യി പ​ട്ടേ​ൽ തു​ട​ങ്ങി​യ​വ​രെ മ​നു​ഷ്യ​രാ​ശി​ക്ക് മ​റ​ക്കു​വാ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​ഞ്ഞു. 2018 ഓ​ഗ​സ്റ്റി​ൽ ന്യൂ​ജേ​ഴ്സി​യി​ൽ ന​ട​ക്കു​ന്ന പ​തി​നൊ​ന്നാ​മ​ത് ബി​യ​നി​ൽ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ൽ ഏ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

പ്രൊ​വി​ൻ​സ് വൈ​സ് ചെ​യ​ർ ഷേ​ർ​ലി നി​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ബി​സി​ന​സ് ഫോ​റം പ്ര​തി​നി​ധി​ക​ളാ​യി ഫ്രി​ക്സ് മോ​ൻ മൈ​ക്കി​ൾ (നി​യു​ക്ത പ്ര​സി​ഡ​ന്‍റ്), ബെ​ന്നി ജോ​ണ്‍ (കോ​ഓ​ർ​ഡി​നേ​റ്റ​ർ), സ​ണ്ണി കൊ​ച്ചു​പു​ര​ക്ക​ൽ, രാ​ജ​ൻ മാ​ത്യു (സെ​ക്ര​ട്ട​റി), ഷാ​ജി നി​ര​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ഡാ​ള​സി​ലെ പ്ര​മു​ഖ ബി​സി​ന​സു​കാ​ര​നും ഇ​ന്ത്യ ഗാ​ർ​ഡ​ൻ ഉ​ട​മ​യു​മാ​യ സ​ണ്ണി മാ​ളി​യേ​ക്ക​ൽ ര​ചി​ച്ച ആ​ത്മ ക​ഥ​യു​ടെ കോ​പ്പി പി.​സി. മാ​ത്യു​വി​ന് കൈ​മാ​റി. അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ടി.​സി. ചാ​ക്കോ, പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് ചെ​ല്ലേ​ത്, പ്ര​സി​ഡ​ന്‍റ് തോ​മ​സ് എ​ബ്ര​ഹാം, ബി​സി​ന​സ് ഫോ​റം മു​ൻ പ്ര​സി​ഡ​ന്‍റ് രാ​ജു വ​ർ​ഗീ​സ്, അ​നി​ൽ മാ​ത്യു, പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ക​യ്യാ​ല​ക്ക​കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഐ​സ​ക് പ​ട്ടാ​ണി​പ്പ​റ​ന്പി​ൽ, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​എ.​വി. അ​നൂ​പ്, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​പി. വി​ജ​യ​ൻ, സി.​യു. മ​ത്താ​യി, റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് പ​ന​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ കോ​യി​ക്ക​ലേ​ത്, ഗ്ലോ​ബ​ൽ ബി​സി​ന​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​ക്ക​ൽ, ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​എ​ലി​സ​ബ​ത്ത് മാ​മ​ൻ, ഗ്ലോ​ബ​ൽ യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ് സു​ധി​ർ ന​ന്പ്യാ​ർ എ​ന്നി​വ​രും സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചു.