കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷൻ ആനുവൽ റെക്കഗ്നേഷൻ ആൻഡ് ഡിന്നർ നൈറ്റ്
Saturday, April 29, 2017 12:03 AM IST
മിസിസ്സാഗാ: ഏപ്രിൽ 22-നു ശനിയാഴ്ച വൈകിട്ട് കനേഡിയൻ മലയാളി നഴ്സസ് അസോസിയേഷന്‍റെ (സിഎംഎൻഎ) ആനുവൽ ഡിന്നർ ആൻഡ് റെക്കഗ്നേഷൻ നൈറ്റ് മിസിസാഗയിലെ നാഷണൽ ബാങ്ക്വറ്റ് ഹാളിൽ വച്ചു നടത്തപ്പെട്ടു. സമൂഹത്തിന്‍റെ വിവിധ മേഖലകളിൽപ്പെട്ടവർ ഡിന്നർ നൈറ്റിൽ സംബന്ധിച്ചു. എംപി റൂബി സഹോട്ട മുഖ്യാതിഥിയായിരുന്നു.

ദീർഘകാലം കനേഡിയയിലെ ഹെൽത്ത് കെയർ മേഖലയിൽ സേവനം അനുഷ്ഠിച്ച സൂസമ്മ തോമസ്, അന്നമ്മ ഡാനിയേൽ, പൊന്നമ്മ തോമസ്, അന്നമ്മ സാമുവേൽ എന്നിവരെ ലോംഗ് സർവീസ് അവാർഡുകൾ നൽകി ആദരിച്ചു. എംപി റൂബി സഹോട്ട ആദരിക്കപ്പെട്ടവർക്ക് കനേഡിയൻ ഗവണ്‍മെന്‍റിന്‍റെ അവാർഡുകൾ സമ്മാനിച്ചു. തുടർന്നു വെരി റവ. പി.സി. സ്റ്റീഫൻ കോർഎപ്പിസ്കോപ്പ മെമ്മോറിയൽ ബെനിഫാക്ഷൻ സിഎംഎൻഎ ഭാരവാഹികൾ സമ്മാനിച്ചു.

||

നിരവധി കലാപരിപാടികൾ ഡിന്നറിനു മാറ്റുകൂട്ടി. സിനി തോമസ്. ഷിജി ബോബി, റോജിൻ ജേക്കബ് തുടങ്ങിയവർ എന്‍റർടൈൻമെന്‍റ് കോർഡിനേറ്റർമാരായി പ്രവർത്തിച്ചു. റവ.ഫാ. ഡാനിയേൽ പുല്ലേലിൽ, റവ.ഡോ. തോമസ് ജോർജ് തുടങ്ങിയവർ സംഘടനയുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് സംസാരിച്ചു.

ഓഗസ്റ്റ് 26-നു വൈകിട്ട് അഞ്ചിനു നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ഏർളി ഡിറ്റക്ഷൻ ആൻഡ് ട്രീറ്റ്മെന്‍റ് ഓഫ് സ്ട്രോക്ക് എന്നീ വിഷയത്തെപ്പറ്റി ഇൻഫർമേഷൻ സെഷൻ നടത്തുവാൻ തീരുമാനിച്ചു. സിഎംഎൻഎ വൈസ് പ്രസിഡന്‍റ് ഷീല ജോണ്‍ സ്വാഗതം ആശംസിച്ചു. ജനറൽ സെക്രട്ടറി സൂസൻ ഡീൻ കണ്ണന്പുഴയുടെ നന്ദി പ്രകടനത്തിനും ഡിന്നറിനും ശേഷം 2017-ലെ ഡിന്നർനൈറ്റിനു തിരശീല വീണു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം