ഫാമിലി യൂത്ത് കോണ്‍ഫറൻസ്: ഇടവക സന്ദർശനങ്ങൾ തുടരുന്നു
Thursday, March 23, 2017 5:50 AM IST
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് കോണ്‍ഫറൻസ് ഭാരവാഹികൾ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങൾ സന്ദർശിച്ചു. ജൂലൈ 12 മുതൽ 15 വരെ പെൻസിൽവേനിയയിലെ പോക്കണോസ് കലഹാരി റിസോർട്ട്സ് ആൻഡ് കണ്‍വൻഷൻ സെന്‍ററിലാണ് കോണ്‍ഫറൻസ്.

മാർച്ച് 19ന് രണ്ടു ടീമുകളായി സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, ഫിലഡൽഫിയ, സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്സ് ചർച്ച്, സ്പാർക്കിൽ, ന്യൂയോർക്ക് എന്നീ ഇടവകകൾ സന്ദർശിച്ചു. ഭദ്രാസന കൗണ്‍സിലിംഗ് അംഗങ്ങളായ ഡോ. സാഖ് സഖറിയ, അജിത് വട്ടശേരിൽ, സുവനീർ ബിസിനസ് മാനേജർ ഡോ. ഫിലിപ്പ് ജോർജ്, ക്വീൻസ്ലോംഗ് ഐലൻഡ് ഏരിയ കോഓർഡിനേറ്റർ മാത്യു വർഗീസ്, ഫിലഡൽഫിയ ഏരിയ കോഓർഡിനേറ്റർ വർഗീസ് ഐസക്ക്, സുവനീർ കമ്മിറ്റിയംഗമായ സജി എം. പോത്തൻ എന്നിവരടങ്ങുന്ന പ്രതിനിധി സംഘത്തെ ഫിലഡൽഫിയ സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. സി.ജെ. ജോണ്‍സണ്‍ കോർ എപ്പിസ്കോപ്പാ സ്വീകരിച്ചു. പ്രതിനിധി സംഘം കോണ്‍ഫറൻസിന്‍റെയും സുവനീറിന്‍റെയും വിവിധ തലങ്ങളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും സംസാരിച്ചു.

കോണ്‍ഫറൻസ് ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ, സുവനീർ കമ്മിറ്റിയംഗങ്ങളായ സാമുവേൽ ഫിലിപ്പോസ്, തോമസ് വർഗീസ് എന്നിവർ സ്പാർക്ക് സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്സ് ചർച്ച് ഇടവക സന്ദർശിച്ചു. ഇടവക വികാരി ഫാ. തോമസ് മാത്യു പ്രതിനിധികളെ സ്വീകരിച്ചു. ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ, സുവനീർ കമ്മിറ്റിയംഗങ്ങളായ സാമുവൽ ഫിലിപ്പോസ്, തോമസ് വർഗീസ് എന്നിവർ കോണ്‍ഫറൻസിന്‍റെ വിശദാംശങ്ങളെക്കുറിച്ച് സംസാരിച്ചു. ഇടവക ട്രസ്റ്റി ബാബു കുര്യാക്കോസ്, സെക്രട്ടറി സ്റ്റേയ്സി കുര്യൻ, ഡയോസിസൻ അസംബ്ലി മെംബർ ലാലു ഏബ്രഹാം എന്നിവരും സുവനീർ കിക്കോഫ് സമ്മേളനത്തിൽ പങ്കെടുത്തു.

Family conference website - http://www.fyconf.org
Conference Site - https://www.kalahariresorts.com/Pensnylvania

റിപ്പോർട്ട്: വർഗീസ് പ്ലാമൂട്ടിൽ