രാജൻ പടവത്തിൽ കെസിസിഎൻഎ ജോയിന്റ് സെക്രട്ടറി സ്‌ഥാനാർഥി
Tuesday, February 21, 2017 4:37 AM IST
ഫ്ളോറിഡ: കഴിഞ്ഞ ഇരുപത്തിരണ്ടു വർഷങ്ങളായി അമേരിക്കൻ സാമൂഹ്യ–സാംസ്കാരിക രംഗത്ത് വ്യക്‌തിമുദ്ര പതിപ്പിച്ച രാജൻ പടവത്തിൽ ക്നാനായ കാത്തലിക് കോൺഗ്രസ് ഇൻ നോർത്ത് അമേരിക്കയുടെ 2017– 19 –ലേക്കുള്ള തെരഞ്ഞെടുപ്പിൽ ഹൂസ്റ്റണിൽ നിന്നുള്ള ബേബി മണക്കുന്നേൽ പ്രസിഡന്റായി മത്സരിക്കുന്ന പാനലിൽ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു.

കോട്ടയം ഒളൾ സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് പള്ളി ഇടവകാംഗമായ പടവത്തിൽ തോമസിന്റേയും ചിന്നമ്മയുടേയും മകനായി ജനിച്ച രാജൻ (ജേക്കബ് പടവത്തിൽ) സ്കൂൾ വിദ്യാഭ്യാസകാലത്തു തന്നെ മിഷൻ ലീഗ്, കെ.സി.വൈ.എൽ എന്നീ പ്രസ്‌ഥാനങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. കോളജ് വിദ്യാഭ്യാസ കാലത്തിനുശേഷം ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രോണിക്സിൽ ഡിപ്ലോമ നേടി കംപ്യൂട്രോണിക്സ് ഇന്ത്യ ലിമിറ്റഡ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഭാര്യ ലിസ്സി ഇരവിമംഗലം കക്കത്തുമല ഇടവക മാളികയിൽ ചെറിയാന്റേയും മേരിയുടേയും മകളാണ്. രണ്ടു മക്കൾ. ജാസ്മിൻ, ജോയ്സ്.

1989–ൽ ഫ്ളോറിഡയിൽ സ്‌ഥിരതാമസമാക്കി. ബ്രോവേർഡ് കമ്യൂണിറ്റി കോളിജിൽ നിന്നും കാർഡിയോവാസ്കുലർ ടെക്നീഷ്യനായി ജോലി ചെയ്യുന്നു. 2002– 2003–ൽ കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രസിഡന്റ്, 2003– 2004–ൽ ക്നാനായ കാത്തലിക് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡയുടെ പ്രസിഡന്റ്, 2004– 2006–ൽ ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ കൺവൻഷൻ ചെയർമാൻ (ഫൊക്കാന), 2006– 2008 ഫൊക്കാന വൈസ് പ്രസിഡന്റ്, 2008 – 2012 ഫൊക്കാന ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ, 2012–ൽ ഫൊക്കാന ചീഫ് ഇലക്ഷൻ കമ്മീഷണർ, 2012– 14 –ൽ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ളോറിഡ പ്രസിഡന്റ്, 2005 –13 –ൽ ക്നാനായ കാത്തലിക് അസോസിയേഷന്റെ ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ. ഈ കാലഘട്ടത്തിലാണ് മയാമിയിൽ ആദ്യമായി ക്നാനായ ഭവൻ വാങ്ങിയത്. 2012– മുതൽ കെ.സി.സി.എൻ.എയുടെ സ്റ്റാറ്റർജി പ്ലാനിംഗ് കമ്മീഷൻ മെമ്പർ (എസ്.പി.സി), 2014 മുതൽ കൈരളി ആർട്സിന്റെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, 2016 മുതൽ ഇന്ത്യൻ ഓവർസീസ് ഇൻ അമേരിക്കയുടെ നാഷണൽ വൈസ് പ്രസിഡന്റ് ആയി തുടരുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം