സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ്
Monday, February 20, 2017 8:03 AM IST
ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനത്തിന്‍റെ ഒന്നാംഘട്ട വികസ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ചാപ്പലിന്‍റെ ധനശേഖരണാർഥം നടത്തിയ റാഫിൾ ടിക്കറ്റിന്‍റെ നറുക്കെടുപ്പ് ഫെബ്രുവരി 18ന് നടന്നു.

രാവിലെ ഉർശ്ലലം അരമനയിൽ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. തുടർന്നു നടന്ന സമ്മേളനത്തിൽ റാഫിൾ നറുക്കെടുപ്പിന്‍റെ ഉദ്ഘാടനം മാർ യൗസേബിയോസ് നിർവഹിച്ചു. ഒന്നാം സമ്മാനം മേഴ്സിഡസ് ബെൻസ് കാർ ടിക്കറ്റ് 18202നും രണ്ടാം സമ്മാനം അഞ്ച് പവൻ ടിക്കറ്റ് നന്പർ 16225നും മൂന്നാം സമ്മാനം രണ്ട് എയർടിക്കറ്റ് 15217 ടിക്കറ്റിനും ലഭിച്ചു.

ചടങ്ങിൽ ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് ഏബ്രഹാം, കൗണ്‍സിൽ അംഗങ്ങളായ ഫാ. ബെന്നി കുരുവിളി, റോയി തോമസ്, മനോജ് തോമസ്, ഏബ്രഹാം വർക്കി, റാഫിൾ കമ്മിറ്റി സെക്രട്ടറിയും സഭ മാനേജിംഗ് കമ്മിറ്റി അംഗവുമായ ജോർജ് വർഗീസ്, റാഫിൾ കമ്മിറ്റി കണ്‍വീനർ രാജു ദാനിയേൽ, കോഓർഡിനേറ്റർ തോമസ് പൂവത്തൂർ, സഭ മാനേജിംഗ് കമ്മിറ്റി അംഗം ഏബ്രഹാം പന്നികോട്ട്, ഫാ. സ്ലോമോ ഐസക്, ഭദ്രാസന മാനേജർ ഫാ. വർഗീസ് തോമസ്, ഫാ. ജോണ്‍ വർഗീസ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ