ലോസ് ആഞ്ചലസിൽ മകരവിളക്കും തൈപ്പൊങ്കലും ആഘോഷിച്ചു
Tuesday, January 17, 2017 5:33 AM IST
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് സനാതന ധർമ ക്ഷേത്രത്തിൽ മകരവിളക്കും തൈപ്പൊങ്കലും ആഘോഷിച്ചു. ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളിസ്, സതേൺ കാലിഫോണിയ തമിഴ് സംഘം, നോർവാക്കിലെ സനാതന ധർമ ടെംപിൾ എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തിലാണ് ആഘോഷങ്ങൾ നടന്നത്. ജനുവരി പതിനഞ്ചിന് വൈകിട്ട് നാലിനു ചെണ്ടമേളത്തിൻറെ അകമ്പടിയോടെ നടന്ന അയ്യപ്പ രഥ ഘോഷയാത്രയും,കാവടിയാട്ടവും നിരവധി തദ്ദേശീയരെ ആകർഷിച്ചു.



പുത്തൻ പ്രവാസി തലമുറയിലെ നിരവധി പേർ കാവടിയുമേന്തി നഗരവീഥിയിൽ നടത്തിയ പ്രദക്ഷണം പലർക്കും തികച്ചും പുതുമയാർന്ന ഒരനുഭവമായിരുന്നു. നെയ്യഭിഷേകം,പാലഭിഷേകം തുടങ്ങിയ ചടങ്ങുകൾക്കു ശേഷം നടന്ന അയ്യപ്പ ഭജനയും സുബ്രഹ്മണ്യ കീർത്തങ്ങളും ആഘോഷങ്ങളെ ഭക്തസാന്ദ്രമാക്കി. അന്നദാനത്തോടുകൂടി സമാപിച്ച ആഘോഷങ്ങളിൽ കേരളം,തമിഴ്നാട് ആന്ധ്രാ,തെലങ്കാന,കർണാടക തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നുള്ള നിരവധി ഭക്‌തജങ്ങൾ പങ്കെടുത്തു.

റിപ്പോർട്ട്: സാന്റി പ്രസാദ്