രാജാ കൃഷ്ണമൂർത്തിക്ക് സുപ്രധാന ചുമതലകൾ
Monday, January 16, 2017 5:24 AM IST
വാഷിംഗ്ടൺ: യുഎസ് കോൺഗ്രസിൽ ഡമോക്രറ്റിക് മെംബറായി സത്യപ്രതിജ്‌ഞ ചെയ്ത ഇന്ത്യൻ അമേരിക്കൻ വംശജൻ രാജാകൃഷ്ണമൂർത്തിക്ക് രണ്ടു സുപ്രധാന കമ്മിറ്റികളുടെ ചുമതലകൾ കൂടി നൽകി. ഡമോക്രറ്റിക് ഹൗസ് പോളിസി ആൻഡ് സ്റ്റിയറിംഗ് കമ്മിറ്റി, ഹൗസ് എഡ്യുക്കേഷൻ ആൻഡ് വർക്ക്ഫോഴ്സ് കമ്മിറ്റി എന്നിവയിലാണ് നിയമനം. ഡെമോക്രാറ്റിക് പാർട്ടി ഹൗസ് ലീഡർ നാൻസി പെലോസിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

ജനുവരി മൂന്നിന് രാജാകൃഷ്ണമൂർത്തിയെ കൂടാതെ മൂന്നു പേർകൂടി റോ ഖോമ, പ്രമീള ജയ്പാൽ, അമി ബീര എന്നിവരും സത്യപ്രതിജ്‌ഞ ചെയ്ത് ചുമതലയിൽ പ്രവേശിച്ചിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ