ഡാളസിൽ ഡബ്ല്യുഎംസി ടാലന്റ് ഷോ 28ന്
Saturday, January 14, 2017 8:42 AM IST
ഡാളസ് : വേൾഡ് മലയാളി കൗൺസിൽ ഡിഎഫ്ഡബ്ല്യു പ്രൊവിൻസ് നേതൃത്വം കൊടുക്കുന്ന ‘ടാലന്റ് ഷോ’ ജനുവരി 28ന് ഫാർമേഴ്സ് ബ്രാഞ്ചിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഹാളിൽ അരങ്ങേറും വൈകുന്നേരം നാലിന് നടക്കുന്ന യോഗത്തിൽ ബിസിനസ് ഫോറം, സാഹിത്യ ഫോറം ഉദ്ഘാടനവും നടക്കും.

ഉച്ചകഴിഞ്ഞ് രണ്ടിന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ചെയർമാൻ ജോർജ് പനക്കൽ അധ്യക്ഷത വഹിക്കും. പുതുവർഷ പ്രവർത്തന കാലയളവിലേക്കുള്ള പ്രവർത്തന രേഖ പ്രസിഡന്റ് പി.സി. മാത്യു അവതരിപ്പിക്കും.

ഡീമോണറ്റൈസേഷൻ, IRS സുമായി ബന്ധെപെട്ട് ഡബ്ല്യുഎംസി അമേരിക്ക റീജൺ ഇക്കണോമിക്സ് ആൻഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ് സാബു ജോസഫ്, ങട, ഇജഅ (ഫിലഡൽഫിയ) ലൈവ് പ്രസന്റേഷൻ നടത്തും.

ചടങ്ങിൽ മുഖ്യാതിഥികളായി മലയാളികളായ റോക്ലാൻഡ് കൗണ്ടി (ന്യൂയോർക്ക്) ലെജിസ്ലേറ്റർ ഡോ. ആനി പോൾ, സ്റ്റാഫോർഡ് സിറ്റി പ്രോടൈം മേയർ കെൻ മാത്യു (ടെക്സസ്) എന്നിവർ വിശിഷ്‌ടതിഥികളായിരിക്കും. ഡബ്ല്യുഎംസി അമേരിക്ക റീജൺ ചെയർമാൻ ജോർജ് പനക്കൽ, റീജൺ പ്രസിഡന്റ് പി.സി. മാത്യു, ഗ്ലോബൽ ബിസിനസ് ഫോറം പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഡബ്ല്യുഎംസി അമേരിക്ക റീജൺ സെക്രട്ടറി കുര്യൻ സക്കറിയ, സബ് ജോസഫ് സിപിഎ, ന്യൂജേഴ്സി പ്രൊവിൻസ് പ്രസിഡന്റ് തങ്കമണി അരവിന്ദൻ, ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ് എസ്.കെ. ചെറിയാൻ, റീജൺ വൈസ് ചെയർമാൻ വർഗീസ് കെ.വർഗീസ്, വൈസ് പ്രസിഡന്റുമാരായ ടോം വിരിപ്പൻ, എൽദോ പീറ്റർ, പുന്നൂസ് തോമസ്, ഏബ്രഹാം ജോൺ എന്നീ പ്രമുഖ ഡബ്ല്യുഎംസി നേതാക്കൾ പങ്കെടുക്കും. ഡാളസ് പ്രൊവിൻസ് പ്രസിഡന്റ് തോമസ് ഏബ്രഹാം, ചെയർമാൻ തോമസ് ചെല്ലേത്ത്,സെക്രട്ടറി രാജൻ മാത്യു,ട്രഷറർ ജേക്കബ്, അഞ്ചു ബിജിലി എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ വിജയത്തിനായി പ്രവർത്തനങ്ങൾ നടന്നുവരുന്നു.

ഇർവിംഗിലെ പാരഡൈസ് റസ്റ്ററന്റിൽ ചേർന്ന യോഗത്തിൽ അഡ്വൈസറി ബോർഡ് ചെയർമാൻ ടി.സി. ചാക്കോ സംസാരിച്ചു. ഡാളസിലെ പ്രമുഖ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന ടാലന്റ് ഷോയിൽ പങ്കെടുക്കുന്നതിനുള്ള ആദ്യ രജിസ്ട്രേഷൻ ഫോം ചെയർമാൻ തോമസ് ചെല്ലേത്ത് ഗായകനായ ചാർലി വരാണത്തിനു നൽകി ഉദ്ഘാടനം ചെയ്തു.

വിവരങ്ങൾക്ക്: 972 999 6877, 469 363 5709.