കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയ്ക്ക് പുതിയ നേതൃത്വം
Saturday, January 14, 2017 1:33 AM IST
മയാമി: മയാമിയിലെ ആദ്യ മലയാളി സംഘടനയും, പ്രവർത്തന മികവ് കൊണ്ടും പരിചയസമ്പത്തുകൊണ്ടും സൗത്ത് ഫ്ളോറിഡയിൽ ഏറ്റവും വലിയ മലയാളി സംഘടന എന്ന ഖ്യാതി വർഷങ്ങളായി നിലനിർത്തി പോരുന്ന കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ പ്രവർത്തന പന്ഥാവിൽ മുപ്പത്തിനാലാം വർഷത്തിലേക്ക്. സൗത്ത് ഫ്ളോറിഡയുടെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിൽ നിത്യ സാന്നിധ്യമായി വളർച്ചയുടെ ഓരോ പടവുകളും കയറി ഈ വർഷവും സജീവമാവുകയാണ് . സാജൻ മാത്യു ആണു പ്രസിഡന്റ് .

2016 ഡിസംബർ പത്തിനു കൂപ്പർ സിറ്റി ഹൈസ്കൂളിൽ പ്രസിഡന്റ് ജോസ്മാൻ കരേടന്റെ അദ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി 2017 ലേക്കുള്ള ഭരണസമിതിക്കു രുപം നൽകി .

പ്രസിഡന്റ് –സാജൻ മാത്യു, വൈസ് പ്രസിഡന്റ് –ബെന്നി മാത്യു, സെക്രട്ടറി –ഷിജു കൽപടിക്കൽ , ജോയിന്റ് സെക്രട്ടറി –പത്മകുമാർ .കെ ജി., ട്രഷറർ –ജോണാട്ട് സെബാസ്റ്റ്യൻ, ജോയിന്റ് –ട്രഷറർ നിബു പുതലേത്ത്. കൂടാതെ കമ്മിറ്റി അംഗങ്ങളായി ബിജു ജോൺ, റീഷി ഔസേഫ്, ബോബി മാത്യു, ദിലീപ് വർഗീസ്, ടെസ്സി ജെയിംസ്, ജിമ്മി പെരേപ്പാടൻ, മാമൻ പോത്തൻ, മനോജ് താനത്ത്, നിധേഷ് ജോസഫ്, സുനീഷ് .ടി .പൗലോസ്, എന്നിവരെയും തെരഞ്ഞെടുത്തു. ജോസ്മാൻ കരേടൻ ആണ് എക്സ് ഒഫിസിയോ. 2018 ലേക്കുള്ള പ്രസിഡന്റ് സ്‌ഥാനാർഥി സാം പറത്തുണ്ട ിൽ ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. പത്മകുമാർ .കെ.ജി. അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം