"യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
Thursday, March 28, 2024 1:50 AM IST
അലൻ ചെന്നിത്തല
ഡി​ട്രോ​യി​റ്റ്: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ സീ​നി​യ​ർ വൈ​ദി​ക​നാ​യ റ​വ. പി. ​ചാ​ക്കോ​യു​ടെ "​യാ​ഗ​വും ഉ​ട​മ്പ​ടി​യും ദൈ​വി​ക ര​ക്ഷാ​പ​ദ്ധ​തി​യി​ൽ’ എ​ന്ന ര​ണ്ടാ​മ​ത്തെ പു​സ്ത​കം സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്ക്കോ​പ്പാ ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്താ​യു​ടെ സ​ഹോ​ദ​രി മേ​രി ചെ​റി​യാ​ൻ ആ​ദ്യ പ​തി​പ്പ് ഏ​റ്റു​വാ​ങ്ങി. ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ 46-ാമ​ത് ഇ​ട​വ​ക​ദി​നാ​ഘോ​ഷ​ങ്ങ​ളോ​ടു ചേ​ർ​ന്നുന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ റ​വ. സ​ന്തോ​ഷ് വ​ർ​ഗീ​സ്, റ​വ. ഫി​ലി​പ്പ് വ​ർ​ഗീ​സ്, റ​വ. ജെ​സ്വി​ൻ ജോ​ൺ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ക​വി​യൂ​ർ ചാ​ത്ത​നാ​ട്ട് കു​ടും​ബാം​ഗ​മാ​യ റ​വ. പി. ​ചാ​ക്കോ മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ ഹോ​സ്കോ​ട്ട്, മ​ലേ​ഷ്യ, സിം​ഗ​പ്പു​ർ, പാ​ല​ക്കാ​ട്, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മി​ഷ​ന​റി​യാ​യും സ​ഭ​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ വി​കാ​രി​യാ​യും നാ​ലു​പ​തി​റ്റാ​ണ്ടി​ല​ധി​കം ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു.

1995ൽ ​സ​ജീ​വ സേ​വ​ന​ത്തി​ൽ നി​ന്നും വി​ര​മി​ച്ച ചാക്കോ നിലവിൽ മി​ഷി​ഗ​നി​ലെ ഫാ​ർ​മിം​ഗ്ട​ൺ ഹി​ൽ​സി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​കയാണ്.