ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ശ്രീ​നാ​രാ​യ​ണ ഗു​രു ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍​സി​ന്‍റെ ക​ണ്‍​വ​ന്‍​ഷ​ന്‍ ജൂ​ലൈ 11 മു​ത​ല്‍
Tuesday, March 26, 2024 3:08 PM IST
മ്യൂ​ണി​ക് ഭാ​സ്‌​ക​ര്‍
ഫി​ലാ​ഡ​ൽ​ഫി​യ: 2014 മു​ത​ൽ ഫി​ലാ​ഡ​ൽ​ഫി​യ, ഹൂ​സ്റ്റ​ൺ, ന്യൂ​യോ​ർ​ക്ക്, വാ​ഷിം​ഗ്ട​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്ന ശ്രീ​നാ​രാ​യ​ണ ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ന്‍റെ അ​ഞ്ചാ​മ​ത്തെ സ​മ്മേ​ള​നം ജൂ​ലൈ 11 മു​ത​ൽ 14 വ​രെ ക​ണ്ക​ടി​ക​ട്ട‌ി​ലെ ഹി​ൽ​ട്ട​ൺ സ്റ്റാം​ഫോ​ർ​ഡ് ഹോ​ട്ട​ലി​ൽ ന​ട​ക്കും.

സ​ന്യാ​സ ശ്രേ​ഷ്ഠ​ന്മാ​രും ദാ​ർ​ശ​നി​ക പ്ര​തി​ഭ​ക​ളും നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​ഭാ​ഷ​ണ​ങ്ങ​ളും ച​ർ​ച്ച​ക​ളും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

സ്വാ​മി സ​ച്ചി​ദാ​ന​ന്ദ സ്വാ​മി​ക​ൾ (പ്ര​സി​ഡ​ന്‍റ് ശി​വ​ഗി​രി ധ​ർ​മ്മ സം​ഘം), നി​ത്യ ചൈ​ത​ന്യ​യ​തി​യു​ടെ ശി​ഷ്യ​നാ​യ സ്വാ​മി മു​ക്താ​ന​ന്ദ യ​തി (ഡ​യ​റ​ക്ട​ർ സ്കൂ​ൾ ഓ​ഫ് വേ​ദാ​ന്ദ), ‌നി​ത്യ ചൈ​ത​ന്യ യ​തി​യു​ടെ ശി​ഷ്യ​നും എ​ഴു​ത്തു​കാ​ര​നും വാ​ഗ്മി​യു​മാ​യ ഷൗ​ക്ക​ത്ത് സ​ഹ​ജോ​ത്സു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഡോ. ​ക​ലാ​മ​ണ്ഡ​ലം ധ​നു​ഷാ സ​ന്യാ​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന ഗു​രു കൃ​തി​ക​ളു​ടെ നൃ​ത്താ​വി​ഷ്കാ​രവും വി​വേ​കാ​ന​ന്ദും അ​പ​ർ​ണ ഷി​ബു​വും ന​യി​ക്കു​ന്ന സം​ഗീ​ത നി​ശ​യും വി​വി​ധ റീ​ജി​യ​ണി​ലെ ക​ലാ​പ​തി​ഭ​ക​ളു​ടെ പ​രി​പാ​ടി​ക​ളും ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.



ഗു​രു​വി​നാ​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട സ​ർ​വ​മ​ത സ​മ്മേ​ള​ന​ത്തി​ന്‍റെ നൂ​റാം വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന വേ​ള​യി​ൽ കാ​ലി​ക​പ്ര​സ​ക്തി​യു​ള്ള സ​മാ​ന ച​ർ​ച്ച​ക​ളും ആ​ശാ​ൻ ച​ര​മ ശ​താ​ബ്ദി​യോ​ട് അ​നു​ബ​ന്ധി​ച്ച് മ​ഹാ​ക​വി​യു​ടെ കൃ​തി​ക​ളു​ടെ സാ​ഹി​ത്യാ​നു​ഭ​വം പ​ങ്കു​വയ്ക്കാ​നു​ള്ള അ​വ​സ​ര​വും ഈ ​ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും.

ശ്രീനാ​രാ​യ​ണ ദ​ർ​ശ​ന​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​രാ​യ എ​ല്ലാ​വ​രും ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്തു ഈ ​മ​ഹ​ത്താ​യ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​വാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും: Sajeevkumar Chennattu (President) - (917)979 0177, Renuka Chirakuzhiyil (General Secretary) - (914)434 4843, Rajeev Bhaskar - (516)395 9480.