ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ അ​തി​മ​നോ​ഹ​രം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ
Monday, March 25, 2024 4:07 PM IST
സിജോയ് പറപ്പള്ളിൽ
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് സം​ഘ​ട​ന​യു​ടെ ശു​ശ്രൂ​ഷ​ക​ൾ അ​തി​മ​നോ​ഹ​ര​വും സ​ഭ​യ്ക്ക് വ​ള​രെ പ്ര​യോ​ജ​ന​ക​ര​വും പ്ര​സ​ക്ത​വു​മാ​ണെ​ന്ന് സീ​റോ​മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. ചെ​റു​പു​ഷ്പ (ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗി​ന്‍റെ അ​ന്ത​ർ​ദേ​ശീ​യ വാ​ർ​ഷി​കം ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡേ​വീ​സ് വ​ല്ലൂ​രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭാ ദൈ​വ​വി​ളി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് മാ​ർ ലോ​റ​ൻ​സ് മു​ക്കു​ഴി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ദൈ​വ​വി​ളി ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ൽ, ഷി​ക്കാ​ഗോ രൂ​പ​താ ബി​ഷ​പ് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട്, മി​സിസാ​ഗാ രൂ​പ​താ ബി​ഷ​പ്പ് മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ, ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ, യൂ​റോ​പ്യ​ൻ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മി​ഷ​ൻ ലീ​ഗ് അ​യ​ർ​ല​ൻഡ് സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ൻ​സി ജോ​സ​ഫ്, ഖ​ത്ത​ർ സ​മി​തി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​ന്നി​ഫ​ർ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ആ​ശ​സ​ക​ള​ർ​പ്പി​ച്ചു. മി​ഷ​ൻ ലീ​ഗ് അ​ന്ത​ർ​ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് പ​ള്ളി​പ്പ​റ​മ്പി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

അ​ന്ത​ർ​ദേ​ശീ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യിം​സ് പു​ന്ന​പ്ലാ​ക്ക​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ ജോ​ൺ കൊ​ച്ചു​ചെ​റു​നി​ല​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ദേ​ശീ​യ, സം​സ്ഥാ​ന, രൂ​പ​താ ഭാ​ര​വാ​ഹി​ക​ളും പ്ര​തി​നി​ധി​ക​ളും മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്തു.