കെഎംസിസി കുടുംബ സുരക്ഷാ പദ്ധതി
Wednesday, December 7, 2016 7:48 AM IST
ജിദ്ദ: കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റിയും സൗദി നാഷണൽ കമ്മിറ്റിയും നടപ്പാക്കി വരുന്ന കുടുംബ സുരക്ഷാ പദ്ധതിയുടെ 2017 വർഷത്തേയ്ക്കുള്ള
വരിക്കാരെ ചേർക്കുന്നതിന്റെ ഭാഗമായി ഫൈസലിയ ഏരിയ തല ഉദ്ഘാടനം ഏരിയ കമ്മിറ്റി ചെയർമാൻ റഷീദ് വരിക്കോടന് നൽകി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര നിർവഹിച്ചു.

പ്രവർത്തക കൺവൻഷനിൽ മുഖ്യ പ്രഭാഷകനായിരുന്ന സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ എസ്.എൽ.പി. മുഹമ്മദ് കുഞ്ഞി സുരക്ഷാ പദ്ധതിയുടെ വിശദാംശങ്ങൾ വിശദീകരിച്ചു. ഏരിയ പ്രസിഡന്റ് അബ്ദുറഹ്മാൻ മദാരി അധ്യക്ഷത വഹിച്ചു. സവാദ് പേരാമ്പ്ര, ലത്തീഫ് പള്ളിക്കൽ ബസാർ എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ