അമേച്വർ ചലച്ചിത്ര പുരസ്കാരം
Wednesday, December 7, 2016 7:45 AM IST
കുവൈത്ത്: കുവൈത്ത് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ആർട്ട് കമ്പനി IAFA -þ2017 എന്ന പേരിൽ അമേച്വർ ചലച്ചിത്ര പുരസ്കാരം ഏർപ്പെടുത്തുന്നു. സാൽമിയ ഐബിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി കൾച്ചറൽ സെക്രട്ടറി എ.കെ. ശ്രീവാസ്തവ ലോഗോ പ്രകാശനം ചെയ്തു.

വാണിജ്യ ലക്ഷ്യങ്ങളില്ലാത്ത സ്വതന്ത്ര സിനിമാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അയാർട്ട്കൊ അമേച്വർ ഫിലിം അവാർഡ് സംഘടിപ്പിക്കുന്നതെന്ന് മുനീർ അഹമ്മദ് പറഞ്ഞു. 2017 ഡിസംബറിൽ കേരളത്തിൽ നടത്തുന്ന അന്താരാഷ്ട്ര അമേച്വർ ഫിലിം ഫെസ്റ്റിവലിലൂടെയാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തുക.

ചടങ്ങിൽ നാട്ടിലേക്കു മടങ്ങുന്ന എ.കെ. ശ്രീവാസ്തവക്കുള്ള മൊമെന്റോ ഇന്ത്യൻ ആർട്ട് കമ്പനി സിഇഒ എം.വി. ജോൺ സമ്മാനിച്ചു. സാം പൈനും മൂട്, അബ്ദുൾ ഫത്താഹ് തയ്യിൽ എന്നിവർ പ്രസംഗിച്ചു. എ.എം. ഹസൻ, അനിൽ പി. അലക്സ്, എ. മുസ്തഫ, മുഹമ്മദ് റിയാസ്, സത്താർ കുന്നിൽ, അനിൽ കേളോത്ത്, റെജി ഭാസ്കർ, സുനോജ് നമ്പ്യാർ, സലിം കോട്ടയിൽ, അൻവർ സാദത്ത്, നിക്സൺ ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ