പ്രവാസി സാംസ്കാരിക വേദി നിവേദനം സമർപ്പിച്ചു
Tuesday, December 6, 2016 10:05 AM IST
ദരാം: പ്രവാസി സമൂഹം അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ഹ്രസ്വസന്ദർശനത്തിന് സൗദിയിലത്തെിയ കൊടുവള്ളി, കുന്ദമംഗലം നിയോജക മണ്ഡലം എംഎൽഎമാരായ പി.ടി.എ റഹീം, പ്രവാസി കാര്യ നിയമസഭാകാര്യ സമിതി അംഗം കാരാട്ട് റസാഖ് എന്നിവർക്ക് പ്രവാസി സാംസ്കാരിക വേദി ദരാം, അൽഖോബാർ ഘടകത്തിന്റെ നേതൃത്വത്തിൽ നിവേദനം സമർപ്പിച്ചു.

അടിയന്തര പ്രാധാന്യള്ള 19 കാര്യങ്ങൾക്ക് പരിഹാരം നിർദേശിച്ചുകൊണ്ടുള്ള നിവേദനത്തിൽ പറഞ്ഞ പ്രവാസി പുനരധിവാസത്തിന് പ്രത്യേക ഊന്നൽ നൽകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. നോർക്ക ഐഡി കാർഡ്, ക്ഷേമനിധി പെൻഷൻ പദ്ധതിക്കുള്ള അംഗത്വ കാർഡുകൾ മുഴുവൻ പ്രവാസികളും കരസ്‌ഥമാക്കുന്നത് നല്ലതാണെന്ന് എൽഎൽഎമാർ വ്യക്‌തമാക്കി. പ്രവാസികളുടെ പ്രശ്നങ്ങൾക്കുവേണ്ടി നാട്ടിലത്തെിയാൽ നിവേദനത്തിൽ പറഞ്ഞ കാര്യങ്ങൾ പ്രത്യേകം ചർച്ചചെയ്യുമെന്നും നേതാക്കൾ ഉറപ്പുനൽകി. പ്രവാസി സാംസ്കാരികവേദി ദമാം ഘടകം പ്രസിഡന്റ് രാജു നായിഡു, സെക്രട്ടറി ഷബീർ ചാത്തമംഗലം, അൽകോബാർ ഘടകം പ്രസിഡന്റ് വിജയകുമാർ തിരുവനന്തപുരം, കേന്ദ്രകമ്മിറ്റി അംഗം എം.കെ. ഷാജഹാൻ തിരുവനന്തപുരം, റീജണൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുൾ റഷീദ് രണ്ടത്താണി, കെ.എം. സാബിഖ് കോഴിക്കോട് എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം