കാർത്തികപ്പള്ളി പ്രവാസി കൂട്ടായ്മ ഉദ്ഘാടനം ഒമ്പതിന്
Tuesday, December 6, 2016 10:05 AM IST
കുവൈത്ത്: ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി നിവാസികളുടെ കൂട്ടായ്മയുടെ ഉദ്ഘാടനം ഡിസംബർ ഒമ്പതിന് (വെള്ളി) നടക്കും. അബാസിയ ശ്ലോമോ ഹാളിൽ വൈകുന്നേരം ആറിന് പ്രശസ്ത മാധ്യമ പ്രവർത്തകനും വേൾഡ് മലയാളി കൗൺസിലിന്റെ മുൻ ഗ്ലോബൽ ചെയർമാനും ബഹറിൻ ഡയ്ലി ട്രിബിയൂണിന്റെ ചീഫ് എഡിറ്ററുമായ സോമൻ ബേബി നിർവഹിക്കും.

പരിപാടിയിൽ വർഗീസ് പുതുക്കുളങ്ങര, സാം പൈനുംമൂട്, ബാബുജി ബത്തേരി തുടങ്ങിയ രാഷ്ര്‌ടീയസാംസ്കാരിക നേതാക്കൾ പങ്കെടുക്കും.

കാർത്തികപ്പള്ളി, ചിങ്ങോലി പഞ്ചായത്ത് പരിധിയിൽപെട്ട പ്രവാസികൾ എത്രയും വേഗം പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി എബി സാമുവൽ അറിയിച്ചു.

വിവരങ്ങൾക്ക്: 65873642.

റിപ്പോർട്ട്: സലിം കോട്ടയിൽ