അൽ മദ്രസതുൽ ഇസ് ലാമിയ ഫർവാനിയ പിടിഎ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
Tuesday, December 6, 2016 10:05 AM IST
കുവൈത്ത്: അൽ മദ്രസതുൽ ഇസ് ലാമിയ ഫർവാനിയ പിടിഎ വാർഷിക പൊതുയോഗം ഫർവാനിയ ഐഡിയൽ ഔഡിറ്റോറിയത്തിൽ നടത്തി. കെഐജി ജനറൽ സെക്രട്ടറി പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മുഷ്താഖ് അലി അധ്യക്ഷത വഹിച്ചു. കുടുംബ സംസ്കരണം എന്ന വിഷത്തിൽ എസ്.എം. ബഷീർ ദാവൂദ് ക്ലാസെടുത്തു. അയ്മൻ അഫ്സൽ ഖുർആൻ പാരായണം നടത്തി. വാർഷിക പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയ

വിദ്യാർഥികൾക്ക് സമ്മാനം വിതരണം നടത്തി. പുതിയ അധ്യയന വർഷത്തെ പിടിഎ ഭാരവാഹികളായി ഹാഷിം പണക്കാട് (പ്രസിഡന്റ്), ടി.കെ. ഷബീർ (വൈസ് പ്രസിഡന്റ്), അസ്മർ (ജനറൽ സെക്രട്ടറി), ഹസീർ (സെക്രട്ടറി) എന്നിവരേയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി മുഷ്താഖ്, നായിഫ് ഹബീബ്, റിയാസുദ്ദീൻ, പി.എം. ആസിഫ്, സാബിറ അഷ്റഫ്, ഫെമിന അഷ്റഫ്, മുഹമ്മദ്, നിശാന്ത്, എം.എ. ഖലീൽ, റിസ്വി, ഹാഫിസ് മാട്ടൂൽ, അബ്ദുൾ കലാം, മനാഫ് എന്നിവരെയും തെരഞ്ഞെടുത്തു. പ്രിൻസിപ്പൽ അബ്ദുൾ റസാക്ക് നദുവി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ