ഫാ.വർഗീസ് ജോർജ് കിഴക്കേത്തെരുവ് മസ്കറ്റിൽ നിര്യാതനായി
Monday, December 5, 2016 10:16 AM IST
മസ്കറ്റ്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ വൈദികനും കൊട്ടാരക്കര കിഴക്കേ തെരുവ് തുണ്ടിയിൽ (കാർമേൽ വില്ല) പരേതനായ എം.ജോർജിന്റെ മകനുമായ ഫാ. വർഗീസ് ജോർജ് (55) മസ്കറ്റിൽ നിര്യാതനായി. സംസ്കാരം പിന്നീട് കൊട്ടാരക്കര കുറ്റിയിൽ ഭാഗം സെന്റ് ജോർജ് ഓർത്തോഡോക്സ് പള്ളിയിൽ.

ഭാര്യ: രാജമ്മ (റോയൽ ഒമാൻ പോലീസ് ആശുപത്രി സ്റ്റാഫ് നഴ്സ്) വട്ടക്കുന്ന് പുളിക്കൽ കുടുംബാംഗമാണ്. മാതാവ്: അമ്മിണി ജോർജ്. മക്കൾ: റിച്ചു വർഗീസ് (എംടെക് വിദ്യാർഥി, സെന്റ് ഗിറ്റ്സ് കോളജ്, പത്താമുട്ടം), റിബി ആൻ വർഗീസ് (മസ്കറ്റ് ഇന്ത്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി) സഹോദരങ്ങൾ റോബിൻ, റോഷൻ, ഷാജൻ, റീന.

ഒരു വർഷത്തോളമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.

റിപ്പോർട്ട്: സേവ്യർ കാവാലം