ഭരതൻ കണ്ണൂരിന് യാത്രയയപ്പ് നൽകി
Monday, December 5, 2016 7:55 AM IST
ജിദ്ദ: നവോദയ ജിദ്ദ സിസി അംഗവും സനയ്യ ഏരിയ കമ്മിറ്റി അംഗവുമായ ഭരതൻ കണ്ണൂരിന് യാത്രയയപ്പ് നൽകി. ഇരുപത് വർഷത്തോളമായി ജിദ്ദ ഇലകട്രോ കമ്പനിയിൽ ജോലി ചെയ്തുവരുന്ന ഭരതൻ നവോദയയുടെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു.

നവോദയ സിസി ഓഫീസിൽ നടന്ന യോഗം രക്ഷാധികാരി വി.കെ. റൗഫ് ഉദ്ഘാടനം ചെയ്തു. ഭരതൻ കണ്ണൂരിന്റെ തിരിച്ച് പോക്ക് ജിദ്ദ നവോദയക്ക് ഒരു തീരാ നഷ്‌ടം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. നവോദയ ജിദ്ദ പ്രസിഡന്റ് ഷിബു തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നവോദയ ജനറൽ സെക്രട്ടറി നവാസ് വെമ്പായം, ഷറഫിയ ഏരിയ പ്രസിഡന്റ് സലിം ഒറ്റപ്പാലം, സിസി അംഗങ്ങളായ അബ്ദുൾ റഹ്മാൻ വണ്ടൂർ, ശ്രീകുമാർ മാവേലിക്കര, മജീദ് കോഴിക്കോട്, ഇസ്മായിൽ തൊടുപുഴ, ഫിറോസ് മുഴുപ്പിലങ്ങാട്, വിവിധ കമ്മിറ്റികൾക്കുവേണ്ടി റഫീക്ക് പത്തനാപുരം, അസിഫ്, തിലകൻ അങ്കമാലി, അബ്ദുള്ള ആനകയം, സുരേഷ് രാമന്തളി, ബിജുരാജ് രാമന്തളി എന്നിവർ സംസാരിച്ചു. ഭരതൻ മറുപടി പ്രസംഗം നടത്തി.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ