നവോദയ കലണ്ടർ പ്രകാശനം ചെയ്തു
Wednesday, November 30, 2016 10:13 AM IST
റിയാദ്: തുടർച്ചയായ എട്ടാം വർഷവും നവോദയ കലണ്ടർ പുറത്തിറക്കി. ദാർ ബദർ നാസർ അൽബദർ പബ്ളിഷിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ സഹകരണത്തോടെയാണ് 2017ലെ കലണ്ടർ നവോയദയ പുറത്തിറക്കിയിരിക്കുന്നത്. ബത്ഹയിൽ നടന്ന ചടങ്ങിൽ കമ്പനിയുടെ ഓപ്പറേറ്റിംഗ് മാനേജർ മിർഷാദ് നവോദയ കേന്ദ്ര കമ്മിറ്റി അംഗം പൂക്കോയ തങ്ങൾക്ക് കലണ്ടർ കൈമാറി പ്രകാശനം നിർവഹിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ