ഒസീമിയ ജിദ്ദ പൂർവവിദ്യാർഥി സംഗമം ‘ഒരുവട്ടം കൂടി’ ഡിസംബർ 15ന്
Tuesday, November 29, 2016 5:57 AM IST
ജിദ്ദ: കൊണ്ടോട്ടി ഇഎംഇഎ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പൂർവ വിദ്യാർഥി സംഘടന ഒസീമിയ ജിദ്ദയുടെ ആഭിമുഖ്യത്തിൽ പൂർവ വിദ്യാർഥി സംഗമം ‘ഒരുവട്ടം കൂടി’ ഡിസംബർ 15ന് നടക്കും.

യോഗം അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീർ തൊട്ടിയൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജിദ്ദയിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ ഇഎംഇഎ കോളജ് പൂർവ വിദ്യാർഥി കുടുംബ സംഗമം പലസ്തീൻ സ്ട്രീറ്റിലെ ദുർറ വില്ലയിൽ നടക്കുന്ന പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

അബൂബക്കർ അരിമ്പ്ര (ചെയർമാൻ), നാസർ ഇത്താക്ക, ബഷീർ തൊട്ടിയൻ, മജീദ് അരിമ്പ്ര, ലത്തീഫ് പൊന്നാട് (വൈസ് ചെയർമാൻ), ശിഹാബ് പൂക്കോട്ടൂർ (ജനറൽ കൺവീനർ), കെ.എൻ.എ. ലത്തീഫ്, പി.എ. കുഞ്ഞാപ്പു, നൗഷാദ് ബാവ, ജംഷിദ് നീറാട്, അഫ്സൽ അൽഗാംദി, നൗഫൽ (ജോ. കൺവീനർമാർ), നിഷാദ് അലവി (ട്രഷറർ), ഹമീദ് കരിമ്പുലാക്കൽ (പ്രോഗ്രാം കമ്മിറ്റി), നാസർ ഇത്താക്ക (ഫിനാൻസ് കമ്മിറ്റി), കെ.ടി. മുസ്തഫ (രജിസ്ട്രേഷൻ), ഇ.കെ. റഫീഖ് (സ്റ്റേജ് ആൻഡ് അക്കമഡേഷൻ), കബീർ കൊണ്ടോട്ടി (പബ്ലിസിറ്റി), ലത്തീഫ് പുളിക്കൽ (ഫുഡ് കമ്മിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.

സംഗീത വിരുന്ന്, പാചകമേള, ആദരിക്കൽ, കാമ്പസ് നുറുങ്ങുകൾ, കോമഡി സ്കിറ്റ്, ഫുട്ബോൾ, വടം വലി തുടങ്ങി വിപുലമായ പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത് .

പങ്കെടുക്കുന്നവർ https://osaemea.splashthat.com/ ലിങ്ക് ഉപയോഗിക്കുകയോ basthottiyan@gmail.com എന്ന മെയിലിലോ 0508372304, 0561161189 എന്ന നമ്പറിലോ ബന്ധപ്പെടുക.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ