കല കുവൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ്: മംഗഫ് യൂണിറ്റ് ജേതാക്കൾ
Tuesday, November 22, 2016 9:37 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് യൂണിറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ മംഗഫ് യൂണിറ്റ് ജേതാക്കളായി. ഫൈനലിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ ചാമ്പ്യന്മാരായിരുന്ന ഫഹാഹീൽ ഈസ്റ്റ് ടീമിനെയാണ് മംഗഫ് യൂണിറ്റ് പരാജയപ്പെടുത്തിയത്.

അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 20 ടീമുകൾ പങ്കെടുത്തു. ഫഹാഹീൽ ഈസ്റ്റ് ടീമിലെ സിറാസിനെ മാൻ ഓഫ് ദ സീരീസായും അബു ഹലീഫ സെന്റർ ടീമിലെ അഖിൽ മികച്ച ബോളറായും മംഗഫ് ടീമിലെ അഫ്സലിനെ മികച്ച ബാറ്റ്സ്മാനായും തിരഞ്ഞെടുത്തു.

അബു ഹലീഫ ഗ്രൗണ്ടിൽ രാവിലെ ആരംഭിച്ച ടൂർണമെന്റ് കുവൈത്ത് നാഷണൽ ക്രിക്കറ്റ് ടീം അംഗം കലൈവാണി സന്തോഷ് ഉദ്ഘാടനം ചെയ്തു. നാഷണൽ കോൺട്രാക്ടിംഗ് കമ്പനി ഡിവിഷണൽ മാനേജർ ഷാജി ജോസ് മുഖ്യാതിഥിയായിരുന്നു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി സുഗതകുമാർ അധ്യക്ഷത വഹിച്ചു. കല കുവൈറ്റ് സ്പോർട്ട്സ് സെക്രട്ടറി അരുൺ കുമാർ, കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, ടൂർണമെന്റ് ജനറൽ കൺവീനർ നോബി ആന്റണി, കല കുവൈറ്റ് അബു ഹലീഫ മേഖല സെക്രട്ടറി മുസ്ഫർ എന്നിവർ സംസാരിച്ചു.

വിജയികൾക്കുള്ള സമ്മാനങ്ങൾ ജനറൽ സെക്രട്ടറി സെക്രട്ടറി സി.കെ നൗഷാദ്, ട്രഷറർ അനിൽ കൂക്കിരി കേന്ദ്രകമ്മിറ്റി അംഗങ്ങളായ പ്രസീദ് കരുണാകരൻ, ജിജൊ ഡൊമിനിക്, സജിത്ത് കടലുണ്ടി, ടി.വി. ഹിക്മത്ത്, നാസർ കടലുണ്ടി, ആസഫ് അലി, ഫഹാഹീൽ മേഖല പ്രസിഡന്റ് സജീവ് ഏബ്രഹാം, അബു ഹലീഫ മേഖല പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ, പി.ആർ. ബാബു എന്നിവർ സമ്മാനിച്ചു.

ജിതിൻ പ്രകാശ്, പ്രജോഷ്, ബിജുമോൻ, ജയകുമാർ സഹദേവൻ, സുരേഷ് കുമാർ, സുനിൽ കുമാർ, രവീന്ദ്രൻ പിള്ള, വിനോദ് പ്രകാശ്, ദേവദാസ്, സുഭാഷ്, സുമേഷ്, സനൽ കുമാർ, ജ്യോതിഷ് തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ