ജിദ്ദ നവോദയ യാത്രയയപ്പ് നൽകി
Tuesday, November 22, 2016 9:31 AM IST
ജിദ്ദ: മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ട് നവോദയ രക്ഷാധികാരി സമതി അഗം ഇസ്മയിൽ തൊടുപുഴക്ക് ജിദ്ദ നവോദയ ഹൃദ്യമായ യാത്രയയപ്പ് നൽകി.

ലക്കി ദർബാർ ഒഡിറ്റോറിയത്തിൽ നടന്ന സമ്മേളനം നവോദയ രക്ഷാധികാരി വി.കെ. റഹൂഫ് ഉദ്ഘാടനം ചെയ്തു. നവോദയ പ്രസിഡന്റ് ഷിബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നവാസ് വെമ്പയം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ നവോദയ കേന്ദ്ര കമ്മിറ്റിയുടെയും മറ്റു ഏരിയ കമ്മിറ്റികളുടെയും ഉപഹാരങ്ങൾ സമ്മാനിച്ചു. സി.എം. അബദുറഹ്മാൻ, സലാഹുദ്ദീൻ വെമ്പയം, അബ്ദുറഹ്മാൻ വണ്ടൂർ, ഫിറോസ് മുഴുപ്പിലങ്ങാട്, റഫീഖ് പത്തനാപുരം, മജീദ് കോഴിക്കോട്, ജുമൈലാ അബു, സബനം റഹ്മാൻ, ശ്രീകുമാർ മാവേലിക്കര, ഹർഷാദ് ഫറോക്ക് തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ