‘വാപ്പ’ വാർഷിക സംഗമം നവംബർ 25ന്
Saturday, November 19, 2016 6:29 AM IST
ദുബായ്: വാഴക്കാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാഴക്കാട് പഞ്ചായത്ത് അസോസിയേഷന്റെ (വാപ്പ) വാർഷിക സംഗമം ‘ഈണം 2016’ നവംബർ 25ന് (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ നടക്കും. ഗാനരചയിതാവും ഗായകനുമായ എക്സൽ വാഴക്കാട്, പട്ടുറുമാൽ ഫെയിം സിദ്ദീഖ് എളമരം, മലയാളം പിന്നണി ഗായിക രചന എന്നിവർ നയിക്കുന്ന ഗാന വിരുന്നിനോടോപ്പം വൈവിധ്യമാർന്ന കലാപാടികളും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 0555523148, 0553100049.

റിപ്പോർട്ട്: മുജീബ് റഹ്മാൻ