എൻബിടിസി ഫെസ്റ്റീവ് നൈറ്റ് ഉജ്‌ജ്വല സമാപനം
Friday, November 18, 2016 9:56 AM IST
കുവൈത്ത്: എൻബിടിസി ഫെസ്റ്റീവ് നൈറ്റ് ഉജ്‌ജ്വല സമാപനം. പതിനയ്യായിരത്തോളം പേർ സംബന്ധിച്ച സമ്മേളനം ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ ആദ്യ 25 ജീവനക്കാർ തിരിതെളിച്ചു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ചുനൽകുന്ന 31 ഭവനങ്ങളുടെ താക്കോൽദാനം അംബാസഡർ നിർവഹിച്ചു. ചെയർമാൻ മുഹമ്മദ് അൽ ബദും ആമുഖ സന്ദേശം നൽകി. ചടങ്ങിൽ അധ്യക്ഷത വഹിച്ച മാനേജിംഗ് ഡയറക്ടർ കെ.ജി. ഏബ്രഹാം ഒഡീഷയിൽ ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതിയെകുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ ജീവനക്കാർക്കുള്ള പുരസ്കാരവും ക്ഷേമപദ്ധതിയും വിതരണം ചെയ്തു.

ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ്, പ്രമുഖ ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി, എഴുത്തുകാരനായ സേതു, ചലച്ചിത്ര സംവിധായകരായ ബ്ലസി, ഐ.വി. ശശി, പ്രമുഖ വ്യവസായി മുഹമ്മദ് അലി, മജീഷ്യൻ ഗോപിനാഥ് മുതുകാട, നടിയും നർത്തകിയുമായ റിമ കല്ലിങ്കൽ തുടങ്ങിയവർ സംബന്ധിച്ചു.

മുതുകാടും സംഘവും അവതരിപ്പിച്ച മായാജാലവും ഷാഡോ ആർട്ടിസ്റ്റ് പ്രഹ്ളാദ് ആചാര്യയുടെ കലാപ്രകടനവും സംഗീതസംവിധായകൻ എം. ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന സംഗീതവിരുന്നിൽ വിജയ് പ്രകാശ്, വിജയ് യേശുദാസ്, വിധുപ്രതാപ്, രാജലക്ഷ്മി, സയനോര, സിത്താര തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ