മുൻ ഡിജിപിക്കു ഡാളസിൽ സ്വീകരണം
Wednesday, November 16, 2016 2:48 AM IST
ഡാളസ്: മുൻ ഡിജിപി ജേക്കബ് പുന്നൂസിനു ഡാളസിൽ വരവേൽപ് നൽകി. ഡാളസിലുള്ള മലങ്കര കത്തോലിക്കാ ഇടവകയുടെ സിൽവർ ജൂബിലി യോടനുബന്ധിച്ചു നടത്തുന്ന കുടുംബ സംഗമത്തിൽ പങ്കെടുക്കുവാനാണ് ചുരുങ്ങിയ ദിവസങ്ങളിൽ ഡാളസിൽ സന്ദർശനം നടത്തുന്നത്. ഡാളസ് എയർപോർട്ടിൽ വച്ച് ഇടവകയുടെ വികാരി ഫാ. ജോസഫ് നെടുമങ്കുഴിയിൽ പൂച്ചെണ്ട് നൽകി ജേക്കബ് പുന്നൂസിനെ സ്വീകരിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: വർഗീസ് മാത്യു 214 681 5077, ജിം ചെറിയാൻ 214 402 0376, മോൻസി ജോർജ് 214 557 5245.

റിപ്പോർട്ട്: പി.പി. ചെറിയാൻ