എംജിഒസിഎസ്എം –ഒസിവൈഎം അലൂംനി 19 ന്
Tuesday, November 8, 2016 7:40 AM IST
ന്യൂജേഴ്സി: എംജിഒസിഎസ്എം (മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്ത്യൻ സ്റ്റുഡന്റ് മൂവ്മെന്റ്) –ഒസിവൈഎം (ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ് –യുവജനപ്രസ്‌ഥാനം) അലൂംനി സമ്മേളനം നവംബർ 19ന് (ശനി) ന്യൂജേഴ്സി ലിൻഡൻ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

രാവിലെ 9.30 ആരംഭിക്കുന്ന സമ്മേളനത്തിൽ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാർ നിക്കോളോവോസ് അധ്യക്ഷത വഹിക്കും. എംജിഒസിഎസ്എം –ഒസിവൈഎം അടക്കമുള്ള വിവിധസംഘടനകളുടെ മുൻകാല ഭാരവാഹികളെല്ലാവരും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്ത്യൻ സ്റ്റുഡന്റ് മൂവ്മെന്റ് എന്ന സംഘടനയുടെ ആരംഭം 1908ലെ വിദ്യാർഥി സമ്മേളനമാണ്. പിന്നീട് വിദ്യാർഥി പ്രസ്‌ഥാനമായും 1958 മുതൽ എംജിഒസിഎസ്എം എന്ന പേരിലും അറിയപ്പെട്ടു. ആരാധന, സേവനം, പഠനം എന്നതാണ് മുദ്രാവാക്യം.

യുവാക്കൾക്കുവേണ്ടിയുള്ള ഓർത്തഡോക്സ് സഭയിലെ സംഘടനയാണ് യുവജന പ്രസ്‌ഥാനം. തെക്കൻ കേരളത്തിൽ യുവജനങ്ങൾക്കായി 1937ൽ പ്രവർത്തനം ആരംഭിച്ചു. പി.ഇ. ദാനിയേൽ (ദാനിയേൽ മാർ പീലക്സിനോസ്) ആയിരുന്നു ആദ്യ സെക്രട്ടറി. ഇടവകതല പ്രവർത്തനങ്ങളിൽ യുവജനപങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിനാണ് സംഘടന രൂപീകരിച്ചത്. വളർന്നുവരുന്ന ആത്മീയപ്രവർത്തകർക്ക് വഴികാട്ടുകയാണ് ലക്ഷ്യം. ജൂലൈയിൽ എലൻവില്ലിൽ നടന്ന ഫാമിലികോൺഫറൻസിലാണ് ഇത്തരമൊരു അലൂംനിയുടെ ആവശ്യകത മനസിലാക്കി മുൻകാലപ്രവർത്തകർ ഒത്തുചേർന്നത്. മാത്യു സാമുവൽ (സുനിൽ–ആൽബനി), സജി എം. പോത്തൻ എന്നിവരാണ് മുൻകൈയെടുത്തത്.

വിവരങ്ങൾക്ക്: ഫാ. എം.കെ. കുര്യാക്കോസ് 201 681 1078, ഫാ. ജോൺ തോമസ് 516 328 2977, റവ. ഡോ. രാജു വർഗീസ് 914 426 2529, ഫിലിപ്പോസ് ഫിലിപ്പ് 845 642 2060, ജോർജ് തുമ്പയിൽ 973 943 6164, സൂസൻ വർഗീസ് 914 426 2528, സജി എം. പോത്തൻ 845 642 9161, മാത്യു സാമുവൽ 512 417 5458.