വെസ്പയുടെ നേതൃത്വത്തിൽ ‘ജിദ്ദ നാട്ടുകൂട്ടം’ സംഘടിപ്പിച്ചു
Tuesday, November 8, 2016 7:35 AM IST
ജിദ്ദ: ചേന്ദമംഗല്ലൂർ, പുൽപറമ്പ്, പൊറ്റശേരി എന്നിവിടങ്ങളിലെ പ്രവാസികളുടെ കൂട്ടായ്മയായ വെസ്പയുടെ നേതൃത്വത്തിൽ ജിദ്ദ നാട്ടുകൂട്ടം സംഘടിപ്പിച്ചു.

നവംബർ നാലിന് ജിദ്ദ പാലസ്തീൻ റോഡിലെ വാദി മരീഹ് ഫെറാറി ഇസ്തിറാഹയിൽ നടന്ന കുടുംബങ്ങൾ ഉൾപ്പെടെയുള്ള ഈ സംഗമം നാടിന്റെ ഒത്തൊരുമയും നന്മയും സ്നേഹവും വിളിച്ചോതുന്നതായിരുന്നു.

പരിപാടികളുടെ ഉദ്ഘാടനം വി. ഇസ്മായിൽ നിർവഹിച്ചു. ഫസൽ അമ്പലത്തിങ്ങൾ അധ്യക്ഷത വഹിച്ചു. ഷമീം വട്ടക്കണ്ടത്തിൽ പ്രസംഗിച്ചു. തുടർന്നു മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കഴിഞ്ഞ ഇരുപതു വർഷത്തിലധികമായി ജിദ്ദയിൽ ജോലിചെയ്യുന്ന നാട്ടുകാരായ ജാബിർ മാടായി, കെ.സി. അബ്ദുറഹ്മാൻ, വി. ഇസ്മായിൽ, അബ്ദുൾ കരീം കുന്നത്ത് എന്നിവരെ സംഗമത്തിൽ ആദരിച്ചു. സിറാജ് ബാവ, ജയചന്ദ്രൻ, ബേബി റിഫാ ആരിഫ് എന്നിവരുടെ ഗാനവിരുന്ന് സംഗമത്തിന് മാറ്റുകൂട്ടി. നിസാമുദീന്, ജാഫർ, മുജാഹിദ്, ടി.കെ. ബഷീർ, ഗഫൂർ, റാസിക് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ