ബഹറിനിൽ പുലിമുരുകന്റെ റിലീസിംഗും വൈശാഖിന് സ്വീകരണവും നൽകി
Monday, November 7, 2016 8:48 AM IST
മനാമ: ബഹറിൻ മോഹൻലാൽ ഫാൻസ് ആൻഡ് ലാൽ കെയെഴ്സ് പുലിമുരുകന്റെ ഗൾഫ് റിലീസിനോട് അനുബന്ധിച്ച് നടത്തുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ചിത്രത്തിന്റെ സംവിധായകൻ വൈശാഖിന് സ്വീകരണവും പ്രേക്ഷകരുമായുള്ള മുഖാമുഖവും സംഘടിപ്പിച്ചു.

അധ്ലിയ ബാൻ സാൻ തായ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ വൈശാഖിനെ പൊന്നാട അണിയിക്കുകയും സെക്രട്ടറി എഫ്.എം. ഫൈസൽ മൊമന്റോ സമ്മാനിക്കുകയും ചെയ്തു. തുടർന്നു പുലിമുരുകൻ വിജയഘോഷങ്ങൾ കേക്ക് മുറിച്ച് വൈശാഖ് ഉദ്ഘാടനം ചെയ്തു. പ്രേക്ഷകരുമായി നടന്ന മുഖാമുഖത്തിൽ ചോദ്യങ്ങൾക്ക് വൈശാഖ് മറുപടി നൽകി. തുടർന്ന് ഫാൻസ് മെംബേഴ്സിന്റെ വിവിധ കലാപരിപാടികളും അരങ്ങേറി.

ചിത്രത്തിന്റെ റിലീസ് ദിവസം ബഹ്റൈൻ മോഹൻലാൽ ഫാൻസ് ആൻഡ് ലാൽ കെയെഴ്സ് അൽ ഹംര തിയേറ്ററിൽ നടത്തിയ ഫാൻസ് ഷോയിൽ വൈശാഖ് ആരാധകരോടൊപ്പം സിനിമ കണ്ടു.