ഷിക്കാഗോയിൽ ചരിത്രമായി ക്രൈസ്റ്റ് വിൻ നൈറ്റ്
Monday, November 7, 2016 4:47 AM IST
ഷിക്കാഗോ: പ്രസിദ്ധ ധ്യാന ടീമായ കൈറോസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയുടെ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട ക്രൈസ്റ്റ് വിൻ നൈറ്റ് എന്ന ആരാധാനാ സംഗീതനിശ ചരിത്രവിജയമായി. ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് ഏഴു ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് ഏഴു യുവതീ യുവാക്കൾക്ക് തിരി കത്തിച്ചു നൽകിക്കൊണ്ട് ഏകദേശം നാസു മണിക്കൂർ നീണ്ടുനിന്ന െരകെസ്തവ സംഗീതനിശക്ക് ആരംഭം കുറിച്ചു. തുടർന്നു കൈറോസ് മിനിസ്ട്രിയുടെ സ്പിരിച്വൽ ഡയറക്ടർ ഫാ. കുര്യൻ കാരിക്കൽ ക്രൈസ്റ്റ് വിൻ നൈറ്റിന്റെ ആവശ്യകതെയെപ്പറ്റിയും ഉദ്ദേശത്തെകൂറിച്ചും സംസാരിച്ചു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ യുവതീ യുവാക്കൾ ചേർന്നൊരുക്കിയ സംഗീത നിശ ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ തടിച്ചുകൂടിയ യുവതീ യുവാക്കളെ സംബന്ധിച്ചിടത്തോളം പുതിയ ഒരു അനുഭവമായിരുന്നു. പരിപാടിയുടെ ഭാഗമായി നടത്തിയ ആരാധനക്ക് ഫാ. കുര്യൻ കാരിക്കലും ബ്ര.റെജി കൊട്ടാരവും നേതൃത്വം നൽകി. സുപ്രസിദ്ധ ഗായകനും സംഗീത സംവിധായകനുമായ പീറ്റർ ചേരാനല്ലൂർ തന്റെ ഹിറ്റ് ഗാനങ്ങൾ ചേർത്തിണക്കിക്കൊണ്ടു ഒരുക്കിയ മെഡ്ലി, പരിപാടിയിൽ വേറിട്ട ഒരു അനുഭവം സമ്മാനിച്ചു. ജോസഫ് ജോബ് ഓർക്കസ്ട്രയ്ക്ക് നേതൃത്വം നൽകി. കൈറോസ് മിനിസ്ട്രി കോർഡിനേറ്റർമാരായ ബബ്ലു ചാക്കോ, ജിസ് നെടുംതുരുത്തിൽ, സെന്റ് മേരീസ് ഇടവകയുടെ അസി. വികാരി ഫാ. ബോബൻ വട്ടംപുറത്ത്, കൈക്കാരന്മാരായ ടിറ്റോ കണ്ടാരപ്പള്ളി, മനോജ് വഞ്ചിയിൽ, ബിനോയി പൂത്തുറയിൽ, കെ വി ടിവി ടീമംഗങ്ങളായ സാജു കണ്ണമ്പള്ളി, അനിൽ മറ്റത്തികുന്നേൽ, സജി പണയപ്പറമ്പിൽ എന്നിവർ സജീകരണങ്ങൾക്ക് നേതൃത്വം നൽകി.



ആധുനിക സാങ്കേതിക വിദ്യകൾ കൊണ്ട് സമ്പന്നമായ സംഗീതനിശ യുവതീ യുവാക്കൾക്കും കുട്ടികൾക്കും ഒരു വലിയ അനുഭമായിരുന്നു എന്നു എല്ലാവരും അഭിപ്രായപ്പെട്ടു. രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ഈ പരിപാടികൾ നടത്തുന്നത് രൂപതയുടെ ആധ്യാത്മകികമായ ഉണർവിനും വളർച്ചക്കും സഹായിക്കും എന്ന് ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് അഭിപ്രായപ്പെട്ടു. കൈറോസ് മിനിസ്ട്രിയെ പ്രതിനിധീകരിച്ച് ബബ്ലു ചാക്കോയും സെന്റ് മേരീസ് ഇടവകയെ പ്രതിനിധീകരിച്ച് അസി. വികാരി ഫാ. ബോബൻ വട്ടംപുറത്തും നന്ദി പ്രകാശിപ്പിച്ചു. അനിൽ മറ്റത്തിക്കുന്നേൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം