യാത്രയയപ്പു നൽകി
Saturday, November 5, 2016 8:30 AM IST
ജിദ്ദ: മുപ്പത്തഞ്ചു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ഷൗക്കത്ത് അലി രണ്ടത്താണിക്ക് ജിദ്ദയിലെ പ്രമുഖ മെഡിക്കൽ കമ്പനിയായ യുണൈറ്റഡ് മെഡിക്കൽ കമ്പനിയിലെ സഹപ്രവർത്തകർ യാത്രയയപ്പു നൽകി.

യുണൈറ്റഡ് മെഡിക്കൽ കമ്പനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഹുസൈൻ പരവക്കൽ അധ്യക്ഷത വഹിച്ചു. കമ്പനി ജനറൽ മാനേജർ ഡോ. അലിത്ത് മെമന്റോയും സഹപ്രവർത്തകർ ഉപഹാരവും സമ്മാനിച്ചു.

യോഗത്തിൽ മുജീബ് റഹ്മാൻ, ഹാരിസ് തെന്നല, മുഹമ്മദ് അലി, മജ്ദി, ഹംസ, അബ്ദുൽ ലത്തീഫ്, ജലീൽ, കമാൽ, സമീർ, ഹക്കീം റഷീദ്, ഷൗക്കത്ത് അലി രണ്ടത്താണി, സക്കീർ ഹുസൈൻ മേലാറ്റൂർ, ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ