ക്രിസ്മസ്– ന്യൂഇയർ ആഘോഷം നവംബർ 27ന്
Thursday, November 3, 2016 10:19 AM IST
സൗത്ത് ഫ്ളോറിഡ: കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ളോറിഡയുടെ ഈവർഷത്തെ ക്രിസ്മസ് –ന്യൂഇയർ ആഘോഷം നവംബർ 27ന് സൗത്ത് ഫ്ളോറിഡ മാർത്തോമ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും.

പ്രസിഡന്റ് ഏബ്രഹാം കളത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. വൈസ് പ്രസിഡന്റ് ജോർജ് ശാമുവലിന്റെ വസതിയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി വർഗീസ് ശാമുവൽ അജണ്ട അവതരിപ്പിച്ചു.

ആഘോഷത്തിലെ മുഖ്യാതിഥിയായി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ ബേബി ആയിരിക്കും. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളി, ഫൊക്കാന മുൻ ജനറൽ സെക്രട്ടറി ടെറൻസൺ തോമസ്, ആല നാഷണൽ പ്രസിഡന്റ് ഡോ. രവി പിള്ള എന്നിവരും ചടങ്ങിൽ സംബന്ധിക്കും.

വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ മയാമി രാഗം ഓക്കസ്ട്രയുടെ ഗാനമേള, സിനിമാറ്റിക് ഡാൻസ്, കാൻഡിൽ ലൈറ്റ് ഡാൻസ്, സോളോ, സ്കിറ്റ് തുടങ്ങിയ കലാപരിപാടികളോടൊപ്പം ക്രിസ്മസ് ഡിന്നറും ഉണ്ടായിരിക്കും.

രാജൻ പടവത്തിൽ, ലിസി ഇടിക്കുള, ജോർജി വർഗീസ്, ഡോ. മാമ്മൻ സി. ജേക്കബ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. എല്ലാ മലയാളി കുടുംബങ്ങളേയും സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: ഏബ്രഹാം കളത്തിൽ (പ്രസിഡന്റ്) 561 827 5896, സാമുവേൽ വർഗീസ് (സെക്രട്ടറി).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം